ഇന്ത്യയുടെ ഫാര്‍മ കയറ്റുമതിയില്‍ 4.22 ശതമാനം വര്‍ധന

  • ജൂലൈയില്‍ കയറ്റുമതിയില്‍ -0.32 ശതമാനം ഇടിവുണ്ടായി. എന്നാല്‍, സെപ്റ്റംബറില്‍ 8.47 ശതമാനം വളര്‍ച്ചയുണ്ടായി.
  • യുഎസ്, കാനഡ, മെക്‌സിക്കോ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് മൊത്തം കയറ്റുമതിയുടെ 67.5 ശതമാനം

Update: 2022-11-27 12:07 GMT

ഹൈദരബാദ്: ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 4.22 ശതമാനം ഉയര്‍ന്ന് 14.57 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ മാസം നെഗറ്റീവ് ട്രെന്‍ഡ് നിലനിന്നിട്ടും ഈ നേട്ടം കൈവരിക്കാനായെന്ന് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കയറ്റുമതി പ്രമോഷന്‍ ബോഡിയിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 24.62 ബില്യണ്‍ ഡോളറില്‍ നിന്നും 27 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഫാര്‍മെക്‌സില്‍) യുടെ ഡയറക്ചര്‍ ജനറല്‍ ഉദയ് ഭാസ്‌കര്‍ പറഞ്ഞു.

ജൂലൈയില്‍ കയറ്റുമതിയില്‍ -0.32 ശതമാനം ഇടിവുണ്ടായി. എന്നാല്‍, സെപ്റ്റംബറില്‍ 8.47 ശതമാനം പോസിറ്റീവ് വളര്‍ച്ചയുണ്ടായി. വരും മാസങ്ങളില്‍ ഇത് ഉയരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 13.98 ബില്യണ്‍ ഡോളറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്എ, കാനഡ, മെക്‌സിക്കോ (എന്‍എഎഫ്ടിഎ രാജ്യങ്ങള്‍), യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് മൊത്തം കയറ്റുമതിയുടെ 67.5 ശതമാനം (ഏകദേശം അഞ്ച് ബില്യണ്‍ ് ഡോളര്‍) നടത്തുന്നത്.

Tags:    

Similar News