അനധികൃതമയായി ഹെല്‍ത്ത് സപ്ലിമെന്റുകള്‍ വിപണിയില്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി എഫ്എസ്എസ്എഐ

  • മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി ആരോഗ്യ സപ്ലിമെന്റുകള്‍ വിപണിയില്‍
  • പല ഉത്പന്നങ്ങളുടെ ഒന്നിച്ചുള്ള ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
  • വിലക്ക് 2018 ലാണ് ആദ്യമായി നടപ്പിലാക്കിയത്.

Update: 2024-03-13 09:30 GMT

അനധികൃതമയായി ഹെല്‍ത്ത് സപ്ലിമെന്റുകളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി എഫ്എസ്എസ്എഐ. ന്യൂട്രാസ്യൂട്ടിക്കല്‍സ് അടക്കമുള്ള ഹെല്‍ത്ത് സപ്ലിമെന്റുകള്‍ അനുമതിയില്ലാതെ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പോഷകമൂല്യത്തിനൊപ്പം അധിക ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന വിശ്വാസത്തിലാണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. ഗുളികകള്‍, സിറപ്പുകള്‍, ക്യാപ്‌സ്യൂളുകള്‍, പൊടകള്‍, ച്യൂയിംഗം എന്നീ രൂപത്തിലുള്ള ഉത്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യകത. ഉപഭോക്താക്കള്‍ കൂടുതല്‍ ആരോഗ്യ ബോധമുള്ളവരായതിനാലാണ് ഈ ഉല്‍പ്പന്നങ്ങളുടെ ജനപ്രീതി പലമടങ്ങ് വര്‍ധിച്ചതെന്ന് വിദഗ്ധര്‍ പറഞ്ഞു.

'ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി ആരോഗ്യ സപ്ലിമെന്റുകള്‍ വിപണിയില്‍ വില്‍ക്കുന്നതിനെക്കുറിച്ച് അതോറിറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതിനുശേഷം ന്യൂട്രാസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് സപ്ലിമെന്റുകള്‍ എന്നിവയുടെ നിര്‍മ്മാണ-വില്‍പന പ്രക്രിയയിലുടനീളമുള്ളം ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താന്‍ രാജ്യവ്യാപകമായി പരിശോധന നടത്തി,' ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ പറഞ്ഞു.

പരസ്പരം വിരുദ്ധമായേക്കാവുന്ന ഒന്നിലധികം പോഷക മരുന്നുകള്‍ ഒന്നിച്ച് ശരീരത്തിലെത്തുന്ന അപകടകരമായ സാഹചര്യം ഇതിലൂടെ ഉണ്ടായേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ന്യൂട്രാസ്യൂട്ടിക്കല്‍, ഹെല്‍ത്ത് സപ്ലിമെന്റ് വിഭാഗത്തിനായുള്ള ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം ആദ്യമായി നടപ്പിലാക്കിയത് 2018 ലാണ്. ന്യൂട്രാസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് സപ്ലിമെന്റുകള്‍ എന്നിവയുടെ ഉപയോഗം നിയമാനുസൃതമാണെന്ന ഉറപ്പാക്കാനുള്ള പരിശോധനക്കായി പ്രത്യേക എന്‍ഫോഴ്സ്മെന്റ് പദ്ധതികള്‍ക്ക് എഫ്എസ്എസ്എഐ കഴിഞ്ഞ വര്‍ഷം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

Tags:    

Similar News