കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്
1947 ല്‍ സ്ഥാപിതമായ ഈ പൊതുമേഖലാ സ്ഥാപനം ആലപ്പുഴയിലെ കലവൂരില്‍ സ്ഥിതി ചെയ്യുന്നു.
കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെഎസ്ഡിപി) സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ...
കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെഎസ്ഡിപി) സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള ഒരു സംരംഭമാണ്. അവശ്യവും ജീവന്‍ രക്ഷിക്കുന്നതുമായ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കെഎസ്ഡിപി പ്രധാന പങ്കു വഹിക്കുന്നു. 1947 ല്‍ സ്ഥാപിതമായ ഈ പൊതുമേഖലാ സ്ഥാപനം ആലപ്പുഴയിലെ കലവൂരില്‍ സ്ഥിതി ചെയ്യുന്നു.
സംസ്ഥാനത്തിന്റെ ചികിത്സാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ജന്‍ ഔഷധി പദ്ധതിയിലേക്കും വിതരണം ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയില്‍ നിന്ന് കമ്പനി ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ് (ജിഎംപി) അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്. ഈ അംഗീകാരമനുസരിച്ച് കേരള ജനറിക്‌സ് എന്ന ബ്രാന്‍ഡ് നാമത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ ഇത് കെഎസ്ഡിപിയെ പ്രാപ്തമാക്കും.
ഈ രാജ്യങ്ങളില്‍ ഘാന, കെനിയ, സിംബാബ്വെ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളും കംബോഡിയ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നു. പബ്ലിക് ഹെല്‍ത്ത് സര്‍വീസില്‍ കേരളം മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായതിനാല്‍, മികച്ച നിലവാരം പുലര്‍ത്തുവാന്‍ കെഎസ്ഡിപി ബാധ്യസ്ഥരാണ്.