ലോകത്തിലെ പത്ത് വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍
സ്ഥാപകരായ ഹോഫ്മാന്‍, ഓറി കുടുംബങ്ങളുടെ പിന്‍ഗാമികള്‍ക്ക് വോട്ടിംഗ് അവകാശങ്ങളുള്ള ബെയറര്‍ ഷെയറുകളുടെ പകുതിയിലധികവും സ്വന്തമായുണ്ട് (കുടുംബ ഓഹരി) എല്ലാ വര്‍ഷവും ലാഭവിഹിതം വര്‍ധിപ്പിക്കുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് റോഷെ.
(2020 ലെ കണക്ക് ആധാരമാക്കി) ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (Johnson & Johnson) ആരോഗ്യ സംരക്ഷണ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ...
(2020 ലെ കണക്ക് ആധാരമാക്കി)
- ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (Johnson & Johnson) ആരോഗ്യ സംരക്ഷണ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ ഗവേഷണം, വികസനം, നിര്‍മ്മാണം, വില്‍പ്പന എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ആരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് കമ്പനി പ്രാഥമികമായും പുറത്തിറക്കുന്നത്. ഉപഭോക്തൃ വിഭാഗത്തില്‍ ചര്‍മ്മ ആരോഗ്യം/സൗന്ദര്യം, ഡോകര്‍റുടെ നിര്‍ദ്ദേശമില്ലാതെ വാങ്ങാവുന്ന മരുന്നുകള്‍, ശിശു സംരക്ഷണം, ഓറല്‍ കെയര്‍, സ്ത്രീകളുടെ ആരോഗ്യം, മുറിവ് പരിചരണ മരുന്നുകള്‍ എന്നീ ഉത്പന്നങ്ങളുടെ ഒരു ശ്രേണി ഉള്‍പ്പെടുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗം ഇമ്മ്യൂണോളജി, പകര്‍ച്ചവ്യാധികള്‍, ന്യൂറോ സയന്‍സ്, ഓങ്കോളജി, കാര്‍ഡിയോവാസ്‌കുലര്‍, മെറ്റബോളിസം, പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. മെഡിക്കല്‍ ഉപകരണ വിഭാഗത്തില്‍ ഇന്റര്‍വെന്‍ഷണല്‍ സൊല്യൂഷനുകള്‍, ഓര്‍ത്തോപീഡിക്, സര്‍ജറി, വിഷന്‍ ഫീല്‍ഡുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്.
- ഫൈസര്‍
അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ബയോടെക്‌നോളജി കോര്‍പ്പറേഷനാണ് ഫൈസര്‍ (Pfizer). ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടനിലെ 42 ാം സ്ട്രീറ്റില്‍ലാണ് കമ്പനിയുടെ ആസ്ഥാനം. രണ്ട് ജര്‍മ്മന്‍ കുടിയേറ്റക്കാരായ ചാള്‍സ് ഫൈസര്‍ (1824-1906), അദ്ദേഹത്തിന്റെ കസിന്‍ ചാള്‍സ് എഫ്. എര്‍ഹാര്‍ട്ട് (1821-1891) എന്നിവര്‍ ചേര്‍ന്ന് 1849 ല്‍ ന്യൂയോര്‍ക്കില്‍ കമ്പനി സ്ഥാപിച്ചു. ഇമ്മ്യൂണോളജി, ഓങ്കോളജി, കാര്‍ഡിയോളജി, എന്‍ഡോക്രൈനോളജി, ന്യൂറോളജി എന്നിവയ്ക്കുള്ള മരുന്നുകളും വാക്‌സിനുകളും ഫൈസര്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു. കമ്പനിക്ക് നിരവധി മരുന്നുകളും അനുബന്ധ ഉത്പന്നങ്ങളും ഉണ്ട്, അവ ഓരോന്നും ഒരു ബില്യണ്‍ യുഎസ് ഡോളറിലധികം വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നു. 2004 മുതല്‍ 2020 ഓഗസ്റ്റ് വരെ ഡൗ ജോണ്‍സില്‍ ആവറേജ് സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികയുടെ ഒരു ഘടകമായിരുന്നു ഫൈസര്‍. ഫോര്‍ച്യൂണ്‍ 500 ല്‍ 64 ാം സ്ഥാനവും ഫോര്‍ബ്‌സ് ഗ്ലോബല്‍ 2000 ല്‍ 49 ാം സ്ഥാനവുമാണ് കമ്പനിക്കുള്ളത്.
- റോഷെ
ലോകമെമ്പാടും രണ്ട് ഡിവിഷനുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വിസ് മള്‍ട്ടിനാഷണല്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയാണ് റോഷെ . ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് (Roche). സ്വിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണിത്. ബാസലിലാണ് കമ്പനിയുടെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നാണ് റോഷെ. ആഗോളതലത്തില്‍ കാന്‍സര്‍ ചികിത്സയുടെ മുന്‍നിര മരുന്ന് ഉത്പാദകരാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ റോഷെയുടെ വരുമാനം 58.32 ബില്യണ്‍ സ്വിസ് ഫ്രാങ്കാണ്. സ്ഥാപകരായ ഹോഫ്മാന്‍, ഓറി കുടുംബങ്ങളുടെ പിന്‍ഗാമികള്‍ക്ക് വോട്ടിംഗ് അവകാശങ്ങളുള്ള ബെയറര്‍ ഷെയറുകളുടെ പകുതിയിലധികവും സ്വന്തമായുണ്ട് (കുടുംബ ഓഹരി) എല്ലാ വര്‍ഷവും ലാഭവിഹിതം വര്‍ധിപ്പിക്കുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് റോഷെ.
- നോവാര്‍ട്ടിസ്
നൊവാര്‍ട്ടിസ് ഇന്റര്‍നാഷണല്‍ എ ജി (Novartis) സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വിസ് മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ ഒന്നാണിത്. ക്ലോസാപൈന്‍ (ക്ലോസറിന്‍), ഡിക്ലോഫെനാക് (വോള്‍ട്ടറന്‍), കാര്‍ബമാസാപൈന്‍ (ടെഗ്രെറ്റോള്‍), വല്‍സാര്‍ട്ടന്‍ (ഡിയോവന്‍), ഇമാറ്റിനിബ് മെസിലേറ്റ് (ഗ്ലീവെക്/ഗ്ലൈവെക്), സൈക്ലോസ്‌പോരിന്‍ (നിയോറല്‍/സാന്‍ഡിമ്യൂണ്‍), ലെട്രോസെനേറ്റ് (ഫെമറ) (ലാമിസില്‍), ഡിഫെറാസിറോക്‌സ് (എക്‌സ്‌ജേഡ്), തുടങ്ങിയവ നിര്‍മ്മിക്കുന്നു. 1996 മാര്‍ച്ചില്‍ സിബ-ഗൈഗി സാന്‍ഡോസുമായി ലയിച്ചു; നൊവാര്‍ട്ടിസ് 2000 ല്‍ യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് അസോസിയേഷന്‍സ് (ഇ എഫ് പി ഐ എ), ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് അസോസിയേഷന്‍സ് (ഐ എഫ് പി എം എ), ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്‍ഡ് മാനുഫാക്ചറേഴ്‌സ് ഓഫ് അമേരിക്ക (പി എ ആര്‍ എം എ) എന്നിവയിലെ അംഗമാണ് നൊവാര്‍ട്ടിസ്.
- മെര്‍ക്ക് ആന്‍ഡ് കമ്പനി
ന്യൂജേഴ്സിയിലെ കെനില്‍വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് മെര്‍ക്ക് ആന്‍ഡ് കമ്പനി (Merck). 1668 ല്‍ ജര്‍മ്മനിയില്‍ മെര്‍ക്ക് ഗ്രൂപ്പ് സ്ഥാപിച്ച മെര്‍ക്ക് കുടുംബത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. മരുന്നുകള്‍, വാക്‌സിനുകള്‍, ബയോളജിക്കല്‍ തെറാപ്പികള്‍, മൃഗങ്ങളുടെ ആരോഗ്യ ഉത്പന്നങ്ങള്‍ എന്നിവ കമ്പനി വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി, ആന്റി ഡയബറ്റിക് മരുന്നുകള്‍, ചിക്കന്‍പോക്‌സ് എന്നിവയ്ക്കെതിരായ വാക്സിനുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. 2020ലെ വരുമാനത്തെ അടിസ്ഥാനമാക്കി 2021 ഫോര്‍ച്യൂണ്‍ 500ല്‍ 69 ാം സ്ഥാനവും, 2021 ഫോര്‍ബ്‌സ് ഗ്ലോബല്‍ 2000ല്‍ 92 ാം സ്ഥാനവുമാണ് കമ്പനിക്കുള്ളത്. നിലവില്‍ മെര്‍ക്കിന്റെ വരുമാനം പ്രധാനമായും ഓങ്കോളജി, ഹ്യൂമന്‍ ഹെല്‍ത്ത് വാക്സിനുകള്‍, മൃഗങ്ങളുടെ ആരോഗ്യ വിഭാഗങ്ങള്‍ എന്നിവയാണ്.
- ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍
ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ (Glaxosmithkline) ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്. 2000 ല്‍ ഗ്ലാക്‌സോ വെല്‍കം, സ്മിത്ത്‌ക്ലൈന്‍ ബീച്ചം എന്നിവയുടെ ലയനത്തിലൂടെ സ്ഥാപിതമായ കമ്പനി ഫൈസര്‍, നൊവാര്‍ട്ടിസ്, റോഷ്, സനോഫി, മെര്‍ക്ക് ആന്‍ഡ് കമ്പനി എന്നിവയ്ക്ക് ശേഷം 2019 ലെ ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ആറാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകള്‍, വാക്‌സിനുകള്‍, ഉപഭോക്തൃ ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ എന്നിവയുടെ ഗവേഷണം, വികസനം, നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഹെല്‍ത്ത് കെയര്‍ കമ്പനിയാണിത്. ഫാര്‍മസ്യൂട്ടിക്കല്‍സ്, വാക്‌സിനുകള്‍, കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍, ശ്വാസകോശ, പകര്‍ച്ചവ്യാധികള്‍, ഓങ്കോളജി, ഇമ്മ്യൂണോ-ഇന്‍ഫ്‌ലമേഷന്‍ എന്നിവയില്‍ മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
ഹെപ്പറ്റൈറ്റിസ് എ, ബി, ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ ചുമ, അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല, പോളിയോ, ടൈഫോയ്ഡ്, ഇന്‍ഫ്‌ലുവന്‍സ, ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ് എന്നിവയുള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങള്‍ തടയാന്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നു. ഉപഭോക്തൃ ഹെല്‍ത്ത് കെയര്‍ വിഭാഗം ഓറല്‍ ഹെല്‍ത്ത്, പെയിന്‍ റിലീഫ്, റെസ്പിറേറ്ററി, ന്യൂട്രീഷന്‍, ഗാസ്‌ട്രോ ഇന്‍സ്‌റ്റൈനല്‍, സ്‌കിന്‍ ഹെല്‍ത്ത് വിഭാഗങ്ങളില്‍ ബ്രാന്‍ഡുകള്‍ വികസിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കമ്പനിക്ക് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു പ്രാഥമിക ലിസ്റ്റിംഗ് ഉണ്ട്. ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ആണ് ആദ്യത്തെ മലേറിയ വാക്സിന്‍ വികസിപ്പിച്ചെടുത്തത്.
- സനോഫി
ഫ്രാന്‍സിലെ പാരീസില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയാണ് സനോഫി (Sanofi) ലോകത്തിലെ അഞ്ചാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണിത്. 1973-ല്‍ സ്ഥാപിതമാവുകയും 1999-ല്‍ സിന്തലാബോയുമായി ലയിച്ച് സനോഫി-സിന്തലാബോ രൂപീകരിക്കുകയും ചെയ്തു. 2004 ല്‍, സനോഫി-സിന്തലാബോ അവെന്റിസുമായി ലയിക്കുകയും സനോഫി-അവന്റിസ് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു, അവ ഓരോന്നും മുമ്പത്തെ നിരവധി ലയനങ്ങളുടെ ഉല്‍പ്പന്നമായിരുന്നു. 2011 മെയ് മാസത്തില്‍ അതിന്റെ പേര് സനോഫി എന്നാക്കി മാറ്റി. യൂറോ സ്റ്റോക്‌സ് 50 ഓഹരി വിപണി സൂചികയുടെ ഒരു ഘടകമാണ് കമ്പനി. സനോഫിയുടെയും ലോകത്തിലെ മൂന്നാമത്തെ വലിയ ബയോടെക്നോളജി കമ്പനിയുടെയും പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജെന്‍സൈം.
സനോഫി പ്രധാനമായും ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകളുടെ ഗവേഷണത്തിലും വികസനത്തിലും നിര്‍മ്മാണത്തിലും വിപണനത്തിലും ഏര്‍പ്പെടുന്നു, ഹൃദയം, കേന്ദ്ര നാഡീവ്യൂഹം, പ്രമേഹം, ഇന്റേണല്‍ മെഡിസിന്‍, ഓങ്കോളജി, ത്രോംബോസിസ്, വാക്‌സിനുകള്‍ എന്നിവ കമ്പനി പുറത്തിരക്കുന്നു.
- അബ് വി
അബ് വി (AbbVie) അമേരിക്കയിലെ ഒരു ഗവേഷണ അധിഷ്ഠിത ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്. ഗവേഷണം, വികസനം, നിര്‍മ്മാണം, വാണിജ്യവല്‍ക്കരണം, വില്‍പ്പന എന്നിവയില്‍ കമ്പനി ഏര്‍പ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും നിര്‍ണായകവുമായ ചില അവസ്ഥകള്‍ക്കായി നൂതനമായ ചികിത്സകള്‍ വികസിപ്പിക്കാന്‍ പരിശ്രമിക്കുന്ന ഒരു ആഗോള, ഗവേഷണ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് അബ് വി. ഇമ്മ്യൂണോളജി, ഓങ്കോളജി, വൈറോളജി, ന്യൂറോ സയന്‍സ് എന്നീ നാല് പ്രാഥമിക ചികിത്സാ മേഖലകളിലെ ചികിത്സകള്‍ ഗണ്യമായി മെച്ചപ്പെടുത്തുന്നതിന് കമ്പനി പരിശ്രമിക്കുന്നു. 75 ലധികം രാജ്യങ്ങളില്‍, അബ് വി ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. 2013 ജനുവരി രണ്ടിന് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അബ് വി ഔദ്യോഗികമായി ലിസ്റ്റ് ചെയ്യപ്പെട്ടു.
- ടകെഡ
ജപ്പാന്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ടകെഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ലിമിറ്റഡ് (Takeda). ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്. വരുമാനം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ 20 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ ഒന്നാണ്. കമ്പനിക്ക് ലോകമെമ്പാടുമായി 49,578 ലധികം ജീവനക്കാരുണ്ട്. ജപ്പാനിലും വിദേശത്തും ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍, ജനറല്‍ മെഡിക്കല്‍ ഉത്പന്നങ്ങള്‍, ക്വാസി മരുന്നുകള്‍, ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഗവേഷണം, വികസനം, നിര്‍മ്മാണം, വില്‍പ്പന എന്നിവയില്‍ കമ്പനി ഏര്‍പ്പെട്ടിരിക്കുന്നു. കമ്പനിയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ഓങ്കോളജി (കാന്‍സര്‍), ദഹനവ്യവസ്ഥ രോഗങ്ങള്‍, അപൂര്‍വ രോഗങ്ങള്‍, ന്യൂറോളജി (ന്യൂറോ സൈക്കിയാട്രിക് രോഗങ്ങള്‍), എന്നിവയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രധാനമായും ജപ്പാനിലും അമേരിക്കയിലും സ്ഥിതി ചെയ്യുന്ന ഗവേഷണ വികസന കേന്ദ്രങ്ങളിലെ ഗവേഷണങ്ങലെ അടിസ്ഥാനമാക്കിയാണ് ഉത്ന്നങ്ങള്‍ പുറത്തിറക്കുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 19.299 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനം നേടി. മെറ്റബോളിക് ഡിസോര്‍ഡേഴ്‌സ്, ഗ്യാസ്‌ട്രോഎന്‍ട്രോളജി, ന്യൂറോളജി, ഇന്‍ഫ്‌ലമേഷന്‍, അതുപോലെ ഓങ്കോളജി എന്നിവയില്‍ കമ്പനി അതിന്റെ സ്വതന്ത്ര ഉപസ്ഥാപനമായ ടകെഡ ഓങ്കോളജി വഴി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു. 2012 ജനുവരിയില്‍, ഫോര്‍ച്യൂണ്‍ മാഗസിന്‍ ടകെഡ ഓങ്കോളജി കമ്പനിയെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജോലി ചെയ്യാന്‍ കഴിയുന്ന 100 മികച്ച കമ്പനികളില്‍ ഒന്നായി തിരഞ്ഞെടുത്തു.
- ഷാങ്ഹായ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഹോള്‍ഡിംഗ്
ഷാങ്ഹായ് ഫാര്‍മസ്യൂട്ടിക്കല്‍സ് (Shanghai Pharma) ചൈനയിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്. ഇത് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഷാങ്ഹായ്, ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഇരട്ട-ലിസ്റ്റ് ചെയ്ത ചൈനയിലെ ആദ്യത്തെ എ പ്ലസ്സ് ലിസ്റ്റഡ് കമ്പനിയാണിത്. 2020 ലെ കണക്കനുസരിച്ച്, കമ്പനി ഗ്ലോബല്‍ ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ 473 ാം സ്ഥാനത്താണ്. ഷാങ്ഹായ് ഫാര്‍മസ്യൂട്ടിക്കല്‍സ് 1994 ല്‍ സ്ഥാപിതമായി, ഷാങ്ഹായിലാണ് ആസ്ഥാനം. ഒരു നിക്ഷേപ ഹോള്‍ഡിംഗ് കമ്പനി എന്ന നിലയില്‍, ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളുടെ ഗവേഷണം, നിര്‍മ്മാണം, വിതരണം എന്നിവയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. അത് പരമ്പരാഗത ചൈനീസ്, കെമിക്കല്‍ മരുന്നുകള്‍, കെമിക്കല്‍, ബയോകെമിക്കല്‍, ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങള്‍ എന്നിവ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ക്യാന്‍സര്‍, രോഗപ്രതിരോധ സംവിധാനവും ദഹനവും, ഹൃദയ, അണുബാധ, നാഡീവ്യൂഹം, മാനസിക വിഭ്രാന്തി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു.