ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ്

വിവിധ ബ്രാന്‍ഡുകളായ 'ആസ്റ്റര്‍' 'മെഡ്കെയര്‍', 'ആക്‌സസ്' എന്നിവയിലൂടെ നിരവധി ജിസിസി രാജ്യങ്ങളിലെ രോഗികള്‍ക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നു.

Update: 2022-01-13 03:57 GMT

ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍ റിപ്പോര്‍ട്ട് പ്രകാരം നിരവധി ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സേവന ദാതാക്കളില്‍ ഒന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. കമ്പനി ആഗോള തലത്തില്‍ ആരോഗ്യ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും, ബഹ്‌റൈന്‍ ഉള്‍പ്പെടെ എല്ലാ ജിസിസി രാജ്യങ്ങളിലും കമ്പനി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ജിസിസി രാജ്യങ്ങളുടെ ആസ്ഥാനം ദുബായിലും, ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

2018 മാര്‍ച്ച് 31 വരെ കമ്പനിക്ക് ഒന്‍പത് സബ്സിഡിയറികളും, 48 സ്റ്റെപ്പ്ഡൗണ്‍ സബ്സിഡിയറികളും, നാല് അസോസിയേറ്റ് കമ്പനികളുമുണ്ട്. ഹോസ്പിറ്റല്‍ ക്ലിനിക്കുകള്‍, റീട്ടെയില്‍ ഫാര്‍മസികള്‍ എന്നിവയുള്‍പ്പെടെ ഹെല്‍ത്ത് കെയര്‍ വ്യവസായത്തിന്റെ വിവധ മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. കൂടാതെ, വിവിധ ബ്രാന്‍ഡുകളായ 'ആസ്റ്റര്‍' 'മെഡ്കെയര്‍', 'ആക്‌സസ്' എന്നിവയിലൂടെ നിരവധി ജിസിസി രാജ്യങ്ങളിലെ രോഗികള്‍ക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നു.

കമ്പനിയുടെ ആശുപത്രി ശൃംഖലയില്‍ ജിസിസി രാജ്യങ്ങളിലെ ഒന്‍പത് ആശുപത്രികളും, ഇന്ത്യയിലെ 11 മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും, ഒന്‍പത് ക്ലിനിക്കുകളും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ആശുപത്രികള്‍ കൊച്ചി, കോലാപ്പൂര്‍, കോഴിക്കോട്, കോട്ടക്കല്‍, ബംഗളൂരു, വിജയവാഡ, ഗുണ്ടൂര്‍, ഓംഗോള്‍, വയനാട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ്. ജിസിസി രാജ്യങ്ങളില്‍ 103 ക്ലിനിക്കുകളുള്ള ആസ്റ്റര്‍ ഡിഎം നെറ്റ് വര്‍ക്കിന് മൊത്തത്തില്‍ 112 ക്ലിനിക്കുകളുണ്ട്. ജിസിസിയിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഖലയാണ് കമ്പനിക്കുള്ളത്. ഡോ ആസാദ് മൂപ്പന്‍ ആണ് സ്ഥാപകന്‍.

 

Tags:    

Similar News