പേടിഎം ഹെല്‍ത്ത് സാത്തി പുറത്തിറക്കി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്

  • ആരോഗ്യ-വരുമാന സംരക്ഷണ പദ്ധതിയായ പേടിഎം ഹെല്‍ത്ത് സാത്തി പുറത്തിറക്കി
  • ഈ പ്ലാന്‍ പേടിഎം ഫോര്‍ ബിസിനസ് ആപ്പില്‍ ലഭ്യമാണ്
  • 35 രൂപ മുതല്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നുണ്ട്

Update: 2024-07-03 15:13 GMT

പേടിഎം ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് വ്യാപാര പങ്കാളികള്‍ക്കായി ആരോഗ്യ-വരുമാന സംരക്ഷണ പദ്ധതിയായ പേടിഎം ഹെല്‍ത്ത് സാത്തി പുറത്തിറക്കി. ഈ പ്ലാന്‍ പേടിഎം ഫോര്‍ ബിസിനസ് ആപ്പില്‍ ലഭ്യമാണ്.

വ്യാപാര പങ്കാളികളുടെ വിപുലമായ ശൃംഖലയ്ക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി പേടിഎം നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. 35 രൂപ മുതല്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നുണ്ട്. പേടിഎം ഹെല്‍ത്ത് സാത്തി നെറ്റ് വര്‍ക്കിനുള്ളില്‍ അണ്‍ലിമിറ്റഡ് ഡോക്ടര്‍ ടെലികണ്‍സള്‍ട്ടേഷന്‍, ഇന്‍-പേഴ്‌സണ്‍ ഡോക്ടര്‍ സന്ദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന നിരവധി സേവനങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട്.

അപകടങ്ങള്‍, വെള്ളപ്പൊക്കം, തീപിടിത്തം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍, അല്ലെങ്കില്‍ പണിമുടക്ക് എന്നിവ മൂലമുള്ള ബിസിനസ്സ് തടസ്സങ്ങള്‍ ഉണ്ടാകുമ്പോഴുള്ള വരുമാന പരിരക്ഷയും ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍നിര ഫാര്‍മസികളിലും ഡയഗ്‌നോസ്റ്റിക് പരിശോധനകളിലും ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള അധിക ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുന്ന മെഡിബഡിയാണ് ഡോക്ടര്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം നല്‍കുന്നത്.

പേടിഎം ഹെല്‍ത്ത് സാത്തിയുടെ പൈലറ്റ് പദ്ധതി മെയ് മാസത്തിലാണ് ആരംഭിച്ചത്. ഇതിനകം 3,000-ത്തിലധികം വ്യാപാരി പങ്കാളികള്‍ പ്ലാന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രാരംഭ പദ്ധതിയുടെ വിജയത്തിന് ശേഷം, കമ്പനി ഈ മാസം ആദ്യം എല്ലാ വ്യാപാരികള്‍ക്കും ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News