യുഎസ് ഇന്ധന റീട്ടെയിലറും ശ്രീലങ്കയിലേക്ക്

  • ലങ്കയില്‍ ഓയില്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന നാലാമത്തെ ബ്രാന്‍ഡായിരിക്കും ആര്‍എം പാര്‍ക്ക്‌സ്
  • സിപിസി, എല്‍ഐഒസി, സിനോപെക് എന്നിവരാണ് നിലവില്‍ ഓയില്‍ വിതരണം നടത്തുന്നത്

Update: 2023-11-22 06:24 GMT

ഷെല്‍ പെട്രോളിയവുമായി സഹകരിച്ച് യുഎസ് ഇന്ധന റീട്ടെയിലര്‍ ആര്‍എം പാര്‍ക്ക്‌സ് ശ്രീലങ്കന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിച്ചു. ഇതോടെ ശ്രീലങ്കയില്‍ എണ്ണ സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന നാലാമത്തെ ബ്രാന്‍ഡായി ആര്‍എം പാര്‍ക്ക്‌സ് മാറി.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള യുഎസ് ഇന്ധന വിതരണ കമ്പനിയായ ആര്‍എം പാര്‍ക്ക്സ് 100 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനുള്ള കരാറില്‍ ഒപ്പുവെച്ചതായി ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് അറിയിച്ചു.

ഷെല്‍ പിഎല്‍സിയുമായി സഹകരിച്ച് ശ്രീലങ്കന്‍ പെട്രോളിയം മേഖലയ്ക്ക് കമ്പനി സേവനം നല്‍കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീലങ്കന്‍ സ്ഥാപനമായ സിപിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രാദേശിക ഓപ്പറേഷന്‍ എല്‍ഐഒസി, ചൈനയിലെ സിനോപെക് എന്നിവയ്ക്ക് ശേഷം ഇന്ധന മേഖലയിലെ പ്രാദേശിക ഉദാരവല്‍ക്കരണത്തിലെ നാലാമത്തെ റീട്ടെയിലര്‍ ആയിരിക്കും അവര്‍.

ആര്‍എം പാര്‍ക്ക്സ് കാലിഫോര്‍ണിയയിലെ ഒരു പ്രമുഖ ഇന്ധന വിതരണക്കാരാണ്. കൂടാതെ പെട്രോകെമിക്കല്‍സ് വിതരണ വ്യവസായത്തില്‍ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു.

1948 ന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കഴിഞ്ഞ വര്‍ഷം ശ്രീലങ്ക കൂപ്പുകുത്തിയപ്പോള്‍ ഫോറെക്‌സ് പ്രതിസന്ധി മൂലം അവര്‍ ഇന്ധനക്ഷാമം നേരിട്ടിരുന്നു. അന്ന് ഇന്ധനം നിറയ്ക്കുന്നതിനായി മൈലുകള്‍ നീളമുള്ള ക്യൂ ശ്രീലങ്കയില്‍ സാധാരണ കാഴ്ചയായിരുന്നു. പ്രതിസന്ധികാലത്ത് ഇന്ത്യയാണ് ലങ്കക്ക് ഇന്ധനം നല്‍കിയിരുന്നത്.

Tags:    

Similar News