ഇന്ധന വില 5 മുതല്‍ 10 രൂപ വരെ കുറയും. പ്രഖ്യാപനം അടുത്തമാസം ആദ്യം

  • അസംസ്‌കൃത എണ്ണ വാങ്ങുന്നതിലെ ചെലവ് കുറഞ്ഞു
  • രാജ്യത്തെ മൂന്ന് എണ്ണ കമ്പനികളുടെ പ്രൊമോട്ടര്‍ കേന്ദ്ര സര്‍ക്കാരാണ്
  • 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൂന്ന് എണ്ണ കമ്പനികളുടെയും സംയോജിത അറ്റാദായം 57,091.87 കോടി രൂപ

Update: 2024-01-17 05:07 GMT

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 5 മുതല്‍ 10 രൂപ വരെ കുറയാനുള്ള സാഹചര്യമൊരുങ്ങി.

പ്രഖ്യാപനം ഫെബ്രുവരിയില്‍ പൊതുമേഖലാ എണ്ണ കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടതിനു ശേഷമുണ്ടാകുമെന്നാണു സൂചന.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ മൂന്നാം പാദ ഫലം ഈ മാസം 27ന് പ്രഖ്യാപിക്കും. മറ്റ് രണ്ട് പൊതുമേഖലാ എണ്ണ കമ്പനികളായ ഐഒസിയുടെയും ബിപിസിഎല്ലിന്റെയും പാദ ഫലങ്ങളും ഉടന്‍ പുറത്തുവിടും.

അസംസ്‌കൃത എണ്ണ വാങ്ങുന്നതിലെ ചെലവ് കുറഞ്ഞു. ഇതോടൊപ്പം മൂന്നാം പാദത്തില്‍ എണ്ണ കമ്പനികളുടെ അറ്റാദായം 75000 കോടി രൂപ കവിയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഈ ഘടകങ്ങളാണ് ഇന്ധന വില കുറയാനുള്ള സാഹചര്യമൊരുക്കുന്നത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് ഇന്ധന വില്‍പ്പനയിലൂടെ ഉയര്‍ന്ന അറ്റാദായം ലഭിച്ചിരുന്നു. മൂന്നാം പാദത്തിലും മികച്ച അറ്റാദായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 5 മുതല്‍ 10 രൂപ വരെ കുറയ്ക്കുന്ന കാര്യം പരിഗണിക്കാന്‍ തന്നെയാണു കമ്പനികളും തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ മൂന്ന് എണ്ണ കമ്പനികളുടെ പ്രൊമോട്ടര്‍ കേന്ദ്ര സര്‍ക്കാരാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൂന്ന് എണ്ണ കമ്പനികളുടെയും സംയോജിത അറ്റാദായം 57,091.87 കോടി രൂപയാണ്.

2022 ഏപ്രിലിന് ശേഷം രാജ്യത്ത് ഇന്ധന വില കുറച്ചിരുന്നില്ല. അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടത്തിനിടെയാണ് 2022 ഏപ്രിലില്‍ ഇന്ധന നിരക്ക് മരവിപ്പിച്ചത്.

Tags:    

Similar News