എണ്ണവില രണ്ടുമാസത്തെ ഉയര്‍ന്ന നിലയില്‍

  • എണ്ണവില രണ്ടുമാസത്തെ ഉയര്‍ന്ന നിലയില്‍
  • യുഎസ് സാമ്പത്തിക വളര്‍ച്ചയും ചൈനയിലെ ഉണര്‍വിന്റെ സൂചനകളും കാരണമായി
  • ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷം ആരംഭിച്ചതിനുശേഷമുള്ള വലിയ പ്രതിവാര വര്‍ധന
;

Update: 2024-01-27 07:45 GMT
Oil prices hit two-month high
  • whatsapp icon

യുഎസ് സാമ്പത്തിക വളര്‍ച്ചയും ചൈനയിലെ ഉണര്‍വിന്റെ സൂചനകളും ഡിമാന്‍ഡ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചതിനാല്‍ എണ്ണവില തുടര്‍ച്ചയായി രണ്ടാം ആഴ്ചയും രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പശ്ചിമേഷ്യയില്‍നിന്നുള്ള വിതരണ ആശങ്കളും എണ്ണവിലയെ സ്വാധീനിക്കുന്നു.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 1.4 ശതമാനം ഉയര്‍ന്ന് ബാരലിന് 83.55 ഡോളറിലെത്തി. നവംബര്‍ 30 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗായിരുന്നു വെള്ളിയാഴ്ച ഉണ്ടയത്. യു.എസ്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 0.8% ഉയര്‍ന്ന് 78.01 ഡോളര്‍ ആയി.

ഗാസയിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഒക്ടോബര്‍ 13-ന് അവസാനിച്ച ആഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര വര്‍ധനയാണ് ഇപ്പോഴുണ്ടായത്.

ചൈനയില്‍ നിന്നുള്ള സാമ്പത്തിക ഉത്തേജനം, യുഎസില്‍ പ്രതീക്ഷിച്ചതിലും ശക്തമായ നാലാം പാദ ജിഡിപി വളര്‍ച്ച , നിലവിലുള്ള ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ എന്നിവയെല്ലാം എണ്ണവിപണിയെ സ്വാധീനിക്കുന്നതായി വിപണി അനലിസ്റ്റായ ടിം ഇവാന്‍സ് പറഞ്ഞു.

യുഎസ് ക്രൂഡ് സ്റ്റോക്കില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവുണ്ടായതും ഈ ആഴ്ച ആദ്യം എണ്ണയെ ഉയര്‍ത്തി. ബ്രെന്റ് ഫ്യൂച്ചറുകളുടെ ഘടനയില്‍ വിതരണ ആശങ്കകള്‍ പ്രകടമാണ്. ബ്രെന്റിലും ഡബ്ല്യുടിഐയിലും ആറാം മാസത്തേക്കുള്ള ആദ്യ മാസ കരാറിന്റെ പ്രീമിയം നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇത് കര്‍ശനമായ സപ്ലൈയെക്കുറിച്ചുള്ള ധാരണയെ സൂചിപ്പിക്കുന്നു.

തെക്കന്‍ റഷ്യയിലെ ഒരു കയറ്റുമതി അധിഷ്ഠിത എണ്ണ ശുദ്ധീകരണശാലയില്‍ ഉക്രേനിയന്‍ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ഉണ്ടായേക്കാവുന്ന ഇന്ധന വിതരണ തടസ്സവും വിലയെ പിന്തുണച്ചു.

ഡിമാന്‍ഡ് വശത്ത്, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ യുഎസ്, നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി.

Tags:    

Similar News