വെനിസ്വേലയുമായി എണ്ണ വ്യാപാരം പുന:രാരംഭിച്ചു, 3 കമ്പനികൾ 40 ലക്ഷം ബാരൽ വാങ്ങി

  • റിലയന്‍സ് നേരിട്ട് ഇറക്കുമതിക്ക് ശ്രമം തുടങ്ങി
  • എന്നാല്‍ വെനിസ്വേലയെ അമിതമായി ആശ്രയിക്കുന്നത് ഗുണകരമാകില്ല

Update: 2023-12-02 06:48 GMT

ഇന്ത്യന്‍ റിഫൈനറികള്‍ ഇടനിലക്കാര്‍ വഴി വെനസ്വേലന്‍ എണ്ണ വാങ്ങുന്നത് പുന:രാരംഭിച്ചു. ദക്ഷിണ അമേരിക്കന്‍ രാജ്യത്തിന്മേലുള്ള യുഎസ് ഉപരോധം ലഘൂകരിച്ചതിനെത്തുടര്‍ന്ന് എണ്ണ വില്‍പ്പനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റിലയന്‍സ് അടുത്തയാഴ്ച വെനസ്വേലന്‍സ്ഥാപനമായ പിഡിവിഎസ്എയുടെ എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തും.

വെനിസ്വേലയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന യുഎസ് ഉപരോധം ഒക്ടോബറില്‍ അമേരിക്ക താല്‍ക്കാലികമായി നീക്കിയതിനെത്തുടര്‍ന്നാണ്  ഇന്ത്യൻ കമ്പനികൾ വെനിസ്വേലയുമായി വീണ്ടു  എണ്ണ വ്യാപാരത്തിന് തുടക്കം കുറക്കുന്നത്.  .

എന്നാല്‍ വെനസ്വേലയുടെ എണ്ണ ഉല്‍പ്പാദനം അസ്ഥിരമാണ്, അതിനാൽ അവരെ ആശ്രയിക്കുന്നതിൽ ഇന്ത്യൻ എണ്ണ കമ്പനികൾക്ക് പരിമിതിയുണ്ട്..

ഇന്ത്യ അവസാനമായി വെനസ്വേലയില്‍നിന്നും ക്രൂഡ് ഇറക്കുമതി ചെയ്തത് 2020-ലാണ്.

വെനസ്വേലയുമായുള്ള ഇടപാടിലൂടെ  ഇന്ത്യക്കു വിദേശനാണ്യം ഒരളവുവരെ ലാഭിക്കാനും, എണ്ണക്കായി  റഷ്യയേയും  പശ്ചിമേഷ്യയും  ആശ്രയിക്കുന്നത് ഒരു പരിധിവരെ കുറക്കാനും കഴിയും. 

മൂന്ന് ഇന്ത്യന്‍ റിഫൈനര്‍മാര്‍ ഫെബ്രുവരി ഡെലിവറിക്കായി ഏകദേശം 4 ദശലക്ഷം ബാരല്‍ വെനസ്വേലന്‍ എണ്ണഎക്‌സ്-ഷിപ്പ് അടിസ്ഥാനത്തില്‍ വാങ്ങിയതായി അഞ്ച് വ്യാപാര വൃത്തങ്ങള്‍ അറിയിച്ചു.

അവയില്‍,  1.5 ദശലക്ഷം ബാരലുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും 500,000 ബാരലുകള്‍ സര്‍ക്കാര്‍  ഉടമയിലുള്ള  ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും മിത്തല്‍ എനര്‍ജി ഇന്‍വെസ്റ്റ്മെന്റിന്റെയും സംയുക്ത സംരംഭമായ എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി (എച്ച്എംഇഎല്‍) യുമാണ് വാങ്ങിയതെന്ന് അവർ അറിയിച്ചു. 

Tags:    

Similar News