വിമാന ഇന്ധനത്തിന്റെയും, ഡീസലിന്റെയും വിന്‍ഡ്ഫാള്‍ ടാക്‌സ് പിന്നെയും കുറച്ചു
- നികുതി കുറച്ചത് ഒക്ടോബര്‍ 8ന് നിലവില്‍ വന്നു
- ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം, ഡീസല്‍ എന്നിവയുടെയും വിന്‍ഡ്ഫാള്‍ ടാക്‌സ് കുറഞ്ഞു
- പെട്രോളിയം ക്രൂഡിന്റെ നികുതി 9,050 രൂപയായാണ് കുറയുന്നത്.
പെട്രോളിയം ക്രൂഡ്, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം, ഡീസല്‍ എന്നിവയുടെ വിന്‍ഡ്ഫാള്‍ ടാക്‌സ് ഇന്ത്യ കുറച്ചു. ഒക്ടോബര്‍ 18 മുതല്‍ പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ്ഫാള്‍ ടാക്‌സ് ടണ്ണിന് 12,200 ഇന്ത്യന്‍ രൂപയില്‍ നിന്ന് 9,050 ഇന്ത്യന്‍ രൂപയായി കുറയും.
ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിന്‍ഡ്ഫോള്‍ ടാക്സ് ലിറ്ററിന് 3.50 രൂപയില്‍ നിന്ന് ഒരു രൂപയായും ഡീസലിന്റെ വിന്‍ഡ്ഫോള്‍ ടാക്സ് ലിറ്ററിന് 5 രൂപയില്‍ നിന്ന് 4 രൂപയായും സര്‍ക്കാര്‍ കുറച്ചു. പുതിയ നിരക്കുകൾ ഒക്ടോബര് 18 മുതൽ നിലവിൽ വന്നു.
കഴിഞ്ഞ മാസം, സെപ്റ്റംബര്‍ 29 ന്, സര്‍ക്കാര്‍ പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ്ഫോള്‍ ടാക്‌സ് വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുകയും ചെയ്തു. പു
അന്ന് പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ് ഫാള്‍ ടാക്‌സ് ടണ്ണിന് 10,000 രൂപയില്‍ നിന്ന് (120.37 ഡോളര്‍) 12,100 രൂപയായി (145.65 ഡോളര്‍) ഉയര്‍ത്തി. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ ലെവി ലിറ്ററിന് 3.50 രൂപയില്‍ നിന്ന് 2.50 രൂപയായും ഡീസലിന്റെ ലെവി ലിറ്ററിന് 5.50 രൂപയില്‍ നിന്ന് 5 രൂപയായും കുറച്ചിരുന്നു. സെപ്റ്റംബര്‍ 16ന് പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ് ഫാള്‍ ടാക്‌സ് ടണ്ണിന് 6,700 രൂപയില്‍ നിന്ന് 10,000 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
സ്വകാര്യ റിഫൈനര്‍മാര്‍ സ്വദേശത്ത് വില്‍ക്കുന്നതിനുപകരം വിദേശ വിപണികളില്‍ വലിയ റിഫൈനിംഗ് മാര്‍ജിനുകളിലൂടെ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതിനെ തുടർന്ന്, സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദകര്‍ക്ക് വിന്‍ഡ്ഫാള്‍ ടാക്‌സ് ചുമത്തുകയും പെട്രോൾ , ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതിയുടെ ലെവിയുടെ കാലാവധി നീട്ടുകയും ചെയ്തിരുന്നു.