ഒഎൻജിസിക്കു 17,383 കോടി ലാഭം, 100% വർധന

  • ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 102.6% വർധന
  • വാർഷികാടിസ്ഥാനത്തിൽ വരുമാനം 10.4% കുറഞ്ഞു.
;

Update: 2023-08-12 10:47 GMT
ഒഎൻജിസിക്കു  17,383 കോടി ലാഭം, 100% വർധന
  • whatsapp icon

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായം 102.6% വർധിച്ച് 17,383 കോടിയായി . കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായം 8,581 കോടി രൂപയായിരുന്നു. 

വാർഷികാടിസ്ഥാനത്തിൽ വരുമാനം 10.4% കുറഞ്ഞ് 1.63 ലക്ഷം കോടി ആയി . ചെലവ് കുറഞ്ഞതാണ് ലാഭത്തിലെ വളർച്ചയ്ക്ക് സഹായകമായത്. സ്റ്റാൻഡാലോൺ അടിസ്ഥാനത്തിൽ, അറ്റാദായം ആദ്യ പാദത്തിൽ 34.1% ഇടിഞ്ഞ് 10,015 കോടി രൂപയായി.  അസംസ്‌കൃത എണ്ണ ഉൽപ്പാദനവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 3.3% കുറഞ്ഞ് 5.311 ദശലക്ഷം മെട്രിക് ടൺ ആയി.

പ്രവർത്തന നവീകരണത്തിന്റെ ഭാഗമായി പുതിയ ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാൽ  പന്ന-മുക്ത ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകളിൽ ഉത്പാദനം കുറയുന്നതിന് കാരണമായാതായി  കമ്പനി പറഞ്ഞു. 2023 ജൂണിൽ ഉണ്ടായ  ബൈപാർജോയ് ചുഴലികാറ്റും ഉത്പാദ നക്ഷ്ടത്തിനു കാരണമായി.

ചില മേഖലകളിൽ നിന്നുള്ള ഉൽപ്പാദനത്തിലെ ഇടിവ് നേരിടാൻ ഒഎൻജിസി നടപടികൾ ആരംഭിച്ചു. "നിലവിലെ ഉൽപ്പാദനത്തിലെ ഇടിവ് താൽകാലികമാണ്, പുതിയ പ്രോജക്റ്റുകളിൽ നിന്നുള്ള  ഉൽപ്പാദനം ആരംഭിക്കുന്നതോടെ വരാനിരിക്കുന്ന പാദങ്ങളിൽ ഉല്പാദനത്തിലെ കുറവ്  നികത്തപ്പെടും;'' കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു 

വെള്ളിയാഴ്ച, ബി‌എസ്‌ഇ യിൽ  ഓഹരികൾ  0.81% കുറഞ്ഞു.177.15 രൂപയിൽ ക്ലോസ് ചെയ്തു, 

.

Tags:    

Similar News