ഇന്ധനവിലയില്‍ ഒരുവര്‍ഷമായി മാറ്റമില്ല; വിലയിടിവിന്റെ നേട്ടം ലഭിക്കാതെ ജനം
- ഇന്ത്യന്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ലാഭത്തില്‍
- ദിവസേനയുള്ള വില നിര്‍ണയം ഒഴിവാക്കിയത് കമ്പനികള്‍ക്ക് ഗുണകരമായി
- കഴിഞ്ഞവര്‍ഷം എണ്ണവില നിയന്ത്രിച്ചത് പണപ്പെരുപ്പം നിയന്ത്രിച്ചു
മൂന്ന് ഇന്ത്യന്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികളും (ഒഎംസി) ഇപ്പോള്‍ ലാഭത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇന്ധനവില ദിവസേന പുതുക്കിയിരുന്ന മുന്‍ സമ്പ്രദായം പുനഃസ്ഥാപിക്കാന്‍ സമയമായെന്ന് ഊര്‍ജ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ഇന്ധന വിലയില്‍ മാറ്റമില്ല.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെല്ലില്‍ നിന്നുള്ള ഇന്ധന വില ഡാറ്റയുടെ വിശകലനം കാണിക്കുന്നത് 2022 മെയ് 22 ന് പെട്രോള്‍, ഡീസല്‍ വില യഥാക്രമം ലിറ്ററിന് 96.72 രൂപയും 89.62 രൂപയും ആയി നിശ്ചയിച്ചിരുന്നു. അതിനുശേഷം അവയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ റഫറന്‍സ് വിപണിയായ ഡെല്‍ഹിയിലേതാണ് ഈ കണക്ക്.
2022 ന്റെ ആദ്യ പകുതിയില്‍ എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തില്‍നിന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഈ സ്വയം നിയന്ത്രണം കാരണം സംരക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ എണ്ണവിലയിടിവിന്റെ കാലത്ത് ഈ നേട്ടം വിപണിയില്‍ പ്രതിഫലിച്ചില്ല. അതിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാതെ പോയി.
എണ്ണക്കമ്പനികളും സര്‍ക്കാരും അവതരിപ്പിച്ച ചലനാത്മകമായ വിപണിയുമായി നിലകൊള്ളുന്ന വില നിര്‍ണയത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എനര്‍ജി ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അനാലിസിസിന്റെ ദക്ഷിണേഷ്യ ഡയറക്ടര്‍ വിഭൂതി ഗാര്‍ഗ് പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയാണ് ഇന്ത്യയിലെ മൂന്ന് ഒഎംസികള്‍.
കോവിഡിന്റെ തുടക്ക കാലം തൊട്ട് രാജ്യത്ത് എണ്ണവില വര്‍ദ്ധിച്ചിരുന്നു. പകര്‍ച്ചവ്യാധിക്കാലം മറികടന്നശേഷം സമ്പദ് വ്യവസ്ഥ തുറക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് അല്‍പ്പമെങ്കിലും ആശ്വാസം ഉണ്ടായത്.
റഷ്യ-ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണവ ിലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടായിരുന്നു. ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചില്ല.
2022 ജൂണോടെ, ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 116 ഡോളറായി ഉയര്‍ന്നു, 2021 ഡിസംബറിലെ ബാരലിന് 73.3 ഡോളറായിരുന്നു. എന്നിരുന്നാലും, എണ്ണവിലയിലെ ഈ കുതിപ്പിനൊപ്പം പെട്രോള്‍ വിലയില്‍ ആനുപാതികമായ വര്‍ധനയുണ്ടായില്ല എന്നത് ഉദാഹരണമാണ്.
2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ, ഒഎംസികള്‍ ഇന്ധന വിലയില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ ഏപ്രിലില്‍ വില കമ്പനികള്‍ ഉയര്‍ത്തി. പക്ഷേ
2022 മെയ് മാസത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ 200 രൂപ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലൂടെ ഇത് ഉടന്‍ തന്നെ നികത്തപ്പെട്ടു.
കഴിഞ്ഞ വര്‍ഷം എണ്ണവില ഉയര്‍ന്നതു കാരണം ആഭ്യന്തരവിപണിയില്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ചിന്തിക്കാത്ത തലത്തില്‍ ഉയര്‍ന്നുപോകുമായിരുന്നു എന്ന് ഗാര്‍ഗ് വിശദീകരിക്കുന്നു.
2017 ജൂണില്‍ ഇന്ധനവില ദിവസേന മാറ്റുന്ന സംവിധാനത്തിലേക്ക് സര്‍ക്കാര്‍ മാറിയിരുന്നു. മുന്‍പ് രണ്ടാഴ്ചയിലൊരിക്കലായിരുന്നു ഇത്.
ഇന്ന് വില വര്‍ധന തടഞ്ഞുവെങ്കിലും വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്ക് നഷ്ടമായി. ഊര്‍ജ്ജ വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് തിരുത്തപ്പെടേണ്ട ഒന്നാണ്.
അന്താരാഷ്ട്ര വില ഉയര്‍ന്നിരുപ്പോല്‍ നഷ്ടം നേരിട്ടാണ് കമ്പനികള്‍ രാജ്യത്ത് വില നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത്. വിലകുറഞ്ഞപ്പോഴാണ് കമ്പനികള്‍ തങ്ങളുടെ നഷ്ടം നികത്താന്‍ തുടങ്ങിയത്. ബാരലിന് 116 ഡോളര്‍ വരെ ഉയര്‍ന്ന വില 75 ഡോളറായി കുറഞ്ഞപ്പോഴും രാജ്യത്ത് വിലയില്‍ ചലനമുണ്ടായില്ല.
2022-23 സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ആദ്യ രണ്ട് പാദങ്ങളില്‍ അവര്‍ക്ക് നഷ്ടം നേരിട്ടുവെന്ന് കണക്കുകള്‍ കാണിക്കുന്നു.
എന്നിരുന്നാലും, അന്നുമുതല്‍, അവര്‍ ലാഭമുണ്ടാക്കുന്നുണ്ട്. വാസ്തവത്തില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെയും കാര്യത്തില്‍, ലാഭം നഷ്ടത്തേക്കാള്‍ കൂടുതലാണ്.
എന്നാല്‍ വിലകളിലെ വ്യത്യാസങ്ങളിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഒഎംസികള്‍ പ്രതികരിച്ചിട്ടില്ല.
ഏതാനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍കൂടി വരാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍നയം എന്തെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.