ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഇന്ധനത്തിന്റെ വിന്‍ഡ്ഫാള്‍ ലാഭ നികുതി കുറച്ചു

Update: 2023-02-16 08:25 GMT

crude oil winfall tax hike


ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും കയറ്റുമതി ചെയ്യുന്ന ഡീസല്‍ ഏടിഎഫ് ( ഏവിയേഷന്‍ ഫ്യൂവല്‍) നും നിലവിലുള്ള വിന്‍ഡ്ഫാള്‍ ലാഭ നികുതി സര്‍ക്കാര്‍ കുറച്ചു. ക്രൂഡ് പെട്രോളിയത്തിന്റെ നികുതി ടണ്ണിന് നിലവിലെ 5,050 രൂപയില്‍ നിന്ന് 4,350 രൂപയായിട്ടാണ് കുറച്ചത്. അതേസമയം എടിഎഫിന്റെ അധിക എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 6 ല്‍ നിന്ന് 1.5 രൂപയായി കുറച്ചിട്ടുണ്ട്.


ഡീസലിന്റെ പ്രത്യേക അധിക എക്‌സൈസ് തീരുവ ലിറ്ററിന് 7.5 ല്‍ നിന്ന് 2.5 രൂപയാക്കിയും കുറച്ചു. ഫെബ്രുവരി 4 ന് ആണ് സര്‍ക്കാര്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും കയറ്റുമതി ചെയ്യുന്ന ഡീസല്‍,എടിഎഫ് എന്നിവയ്ക്കും നികുതി ഉയര്‍ത്തിയത്. കഴിഞ്ഞ ജൂലായ് ഒന്നിനാണ് ഇന്ത്യ ആദ്യമായി വിന്‍ഡ് ഫാള്‍ നികുതി ഏര്‍പ്പെടുത്തിയത്.

അന്ന് പെട്രോള്‍ എടിഎഫ് എന്നിവയ്ക്ക് ബാരലിന് 12 ഡോളറും ഡീസലിന് 26 ഡോളറുമായിരുന്നു എക്‌സൈസ് തീരുവ ചുമത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയര എനര്‍ജി എന്നിവയാണ് രാജ്യത്തെ പ്രധാന ഇന്ധന കയറ്റുമതിക്കാര്‍. ക്രൂഡ് ഓയിലിന് ബാരലിന് 75 ഡോളറില്‍ കൂടി ലഭിക്കുന്ന തുകയ്ക്കാണ് അധിക ലാഭ നികുതി ഈടാക്കുക.


Tags:    

Similar News