പ്രകൃതി വാതകം ചതിച്ചു, ഗെയിൽ അറ്റാദായത്തിൽ 90 ശതമാനം ഇടിവ്

Update: 2023-01-31 05:12 GMT



ഡിസംബർ പാദത്തിൽ പൊതു മേഖല സ്ഥാപനമായ ഗെയിൽ ഇന്ത്യയുടെ അറ്റാദായം 90 ശതമാനം ഇടിഞ്ഞു. പെട്രോ കെമിക്കൽ, പ്രകൃതി വാതക മേഖലയിലെ ബിസിനസ് നഷ്ടമാണ് കമ്പനിക്ക് തിരിച്ചടിയായത്.

കമ്പനിയുടെ കൺസോളിഡേറ്റഡ് അറ്റാദായം, മുൻ വർഷം ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 3,800.09 കോടി രൂപയിൽ നിന്ന് 397.59 കോടി രൂപയായി കുറഞ്ഞു. സ്റ്റാൻഡ് എലോൺ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 92 ശതമാനം ഇടിഞ്ഞ് മുൻ വർഷത്തിൽ റിപ്പോർട്ട് ചെയ്ത 3,287 കോടി രൂപയിൽ നിന്ന് 245 കോടി രൂപയായി. തൊട്ട് മുൻപുള്ള പാദത്തിൽ അറ്റാദായം 1,537 കോടി രൂപയായിരുന്നു. സെപ്റ്റംബർ പാദത്തിൽ നിന്നും 84 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

പെട്രോ കെമിക്കൽ ബിസിനെസ്സിൽ കമ്പനിയുടെ അറ്റ നഷ്ടം 349 കോടി രൂപയായി. ഗാർഹിക വാതക വിതരണം വെട്ടിക്കുറച്ചതിനെത്തുടർന്ന് റൺ നിരക്ക് കുറയ്ക്കേണ്ടി വന്നതാണ് നഷ്ടത്തിന് കാരണം. പ്രതൃതി വാതക വിതരണ ബിസിനെസ്സിലും കമ്പനിക്ക് നഷ്ടം നേരിടേണ്ടി വന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ കാലയളവിലുണ്ടായ 26,175.60 കോടി രൂപയിൽ നിന്ന് 35,939.96 കോടി രൂപയായി.



Tags:    

Similar News