മണ്‍സൂണ്‍: ജൂണ്‍ മാസത്തില്‍ ഡീസല്‍ വില്‍പ്പന കുറഞ്ഞു

  • ജൂണില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഡീസല്‍ വില്‍പ്പന 3.7 ശതമാനം ഇടിഞ്ഞു
  • എന്നാല്‍ പെട്രോള്‍ വില്‍പ്പന ഈ കാലയളവില്‍ വര്‍ധിച്ചു
  • ജെറ്റ് ഇന്ധനത്തിന്റെ ആവശ്യകതയും ഉയര്‍ന്നിട്ടുണ്ട്

Update: 2023-07-02 07:40 GMT

മണ്‍സൂണിന്റെ വരവ് കാര്‍ഷിക മേഖലയിലെ വശ്യകത കുറയ്ക്കുകയും വാഹനങ്ങളുടെ സഞ്ചാരം കുറയുകയും ചെയ്തതിനാല്‍ ജൂണില്‍ ഡീസല്‍ വില്‍പ്പന കുറഞ്ഞതായി വ്യവസായ മേഖലയിലെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനം ഡീസലാണ്. അതിന്റെ ആവശ്യകത ജൂണ്‍ മാസത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.7 ശതമാനം ഇടിഞ്ഞ് 7.1 ദശലക്ഷം ടണ്ണായി.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡീസല്‍ ഉപയോഗം യഥാക്രമം 6.7 ശതമാനവും 9.3 ശതമാനവും കുതിച്ചുയര്‍ന്നിരുന്നു. കാര്‍ഷിക മേഖലയിലെ ആവശ്യകത വര്‍ധിക്കുകയും വേനല്‍ക്കാലത്തെ ചൂടിനെ മറികടക്കാന്‍ കാറുകള്‍ എസി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തത് കൂടുതല്‍ ഇന്ധന ഉപയോഗത്തിന് കാരണമായി.

മെയ് മാസത്തില്‍ 7.09 ദശലക്ഷം ടണ്‍ ഡീസലാണ് ഉപയോഗിച്ചത്. വേനല്‍ക്കാല മാസങ്ങളില്‍ പൊതുവെ ഇന്ധനവില്‍പ്പന കൂടുതലായിരിക്കും. എന്നിരുന്നാലും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023 ജൂണില്‍ പെട്രോള്‍ വില്‍പ്പന 3.4 ശതമാനം ഉയര്‍ന്ന് 2.9 ദശലക്ഷം ടണ്ണായി. പ്രതിമാസ വില്‍പ്പനയില്‍ കാര്യമായ മാറ്റമില്ല, ഡാറ്റ കാണിക്കുന്നു.

വ്യാവസായിക-കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഉയര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് രണ്ടാം പകുതി മുതല്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മണ്‍സൂണിന്റെ വരവ് താപനില കുറയ്ക്കുകയും വയലുകളില്‍ നനയ്ക്കാന്‍ ഡീസല്‍ ജെന്‍സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ആവശ്യം കുറയ്ക്കുകയും ചെയ്തു. കൂടാതെ ജൂണ്‍ ആദ്യ പകുതിയില്‍ ട്രാക്ടറുകളിലും ട്രക്കുകളിലും ഉപഭോഗം കുറയുകയും ചെയ്തിട്ടുണ്ട്.

ജൂണ്‍ മാസത്തെ പെട്രോള്‍ ഉപഭോഗം 2021 ജൂണില്‍ കോവിഡ് കാലത്തെക്കാള്‍ 33.5 ശതമാനം കൂടുതലും 2019 ജൂണിലെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാള്‍ 20.6 ശതമാനം കൂടുതലുമാണ്. ഡീസല്‍ ഉപഭോഗം 2021 ജൂണിനെ അപേക്ഷിച്ച് 30 ശതമാനവും 2019 ജൂണിനെ അപേക്ഷിച്ച് 6.5 ശതമാനവും കൂടുതലാണ്.

വേനല്‍ക്കാല യാത്രക്കാര്‍ക്കൊപ്പം വ്യോമയാന മേഖല കുതിച്ചുയര്‍ന്നതോടെ, ജെറ്റ് ഇന്ധനത്തിന്റെ (എടിഎഫ്) ആവശ്യം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂണില്‍ ആറ് ശതമാനം ഉയര്‍ന്ന് 587,300 ടണ്ണിലെത്തി. ഇത് 2021 ജൂണിനെ അപേക്ഷിച്ച് 140 ശതമാനം കൂടുതലാണ്, എന്നാല്‍ 2019 ജൂണിലെ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 4.6 ശതമാനം കുറവാണ്.

പൊതു , സ്വകാര്യ മേഖലകളില്‍ മൂലധന ചെലവുകള്‍ വര്‍ധിച്ചതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും കുതിച്ചുയര്‍ന്നു. ഉല്‍പ്പാദന, സേവന മേഖലകള്‍ ശക്തമായി. ശക്തമായ വ്യാവസായിക പ്രവര്‍ത്തനമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ എണ്ണ ആവശ്യകതയെ പിന്തുണച്ചതെന്ന് വ്യവസായ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാചക വാതക വില്‍പ്പന ജൂണ്‍ മാസത്തില്‍ 0.8 ശതമാനം കുറഞ്ഞ് 2.27 ദശലക്ഷം ടണ്ണായി. ഇത് 2019 ജൂണിലെ കോവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ 28.5 ശതമാനം കൂടുതലാണ്.

മെയ് മാസത്തെ 2.36 ദശലക്ഷം ടണ്‍ എല്‍പിജി ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസം ഡിമാന്‍ഡ് 3.4 ശതമാനം കുറഞ്ഞതായി ഡാറ്റ കാണിക്കുന്നു.

Tags:    

Similar News