സൗദി എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നു

  • പുതിയ തീരുമാനം അന്താരാഷ്ട്ര എണ്ണവില ഉയര്‍ത്തും
  • ഇന്ത്യയില്‍ ദിനംപ്രതിയുള്ള വിലനിര്‍ണയിക്കല്‍ തിരിച്ചെത്താം
  • സൗദിയുടെ തീരുമാനം റഷ്യയ്ക്കും തിരിച്ചടി

Update: 2023-06-05 08:50 GMT

സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നു. ആഗോള വിപണിയില്‍ ഈ തീരുമാനം കോളിളക്കം സൃഷ്ടിക്കും. എണ്ണവില ഉയര്‍ത്തുക എന്നതീരുമാനത്തോടെയാണ് സൗദിയുടെ നീക്കം. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എണ്ണരാജാക്കന്‍മാരുടെ പുതിയ നയം മാറ്റം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പായി.

സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും സംയുക്തമായി ചേര്‍ന്ന യോഗത്തിനൊടുവിലാണ് തീരുമാനം.

ജൂലൈ മാസം മുതല്‍ ഉല്‍പ്പാദനത്തില്‍ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ കുറവു വരുത്തുമെന്നാണ് സൗദി പ്രഖ്യാപിച്ചത്. ഒപെക് + ഉല്‍പ്പാദകരിലെ മറ്റുള്ളവരും 2024 അവസാനം വരെ വിതരണത്തില്‍ വെട്ടിക്കുറവ് വരുത്തും.

എല്ലാ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും ഉല്‍പ്പാദനത്തില്‍ വെട്ടിക്കുറവു വരുത്തുമ്പോള്‍ സ്വാഭാവികമായും വിലനിലവാരത്തില്‍ ചലനങ്ങള്‍ ഉണ്ടാകും. ഉല്‍പ്പാദക രാജ്യങ്ങള്‍ക്കാകും അത് നേട്ടമുണ്ടാക്കുക.

സൗദിക്ക് ഒരു ബാരല്‍ ക്രൂഡ് 80 ഡോളറിനുമുകളില്‍ ലഭിച്ചാല്‍ മാത്രമെ സാമ്പത്തിക നേട്ടം ഉണ്ടാകുകയുള്ളു. പക്ഷേ കാലങ്ങളായി വിലനിലവാരം മാറ്റമില്ലാതെ തുടരുന്ന ഇന്ത്യയില്‍ അത് മാറാനുള്ള സാധ്യതയാണ് കാണുന്നത്.

ക്രൂഡിന്റെ വിലയില്‍ ഉണ്ടാകുന്ന കുതിച്ചുചാട്ടം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ നിലവിലുള്ള അവസ്ഥയെ മറികടക്കും. ഇപ്പോള്‍ ഉക്രൈന്‍ യുദ്ധം കാരണം റഷ്യ പ്രത്യേക പാക്കേജുപോലെയയാണ് എണ്ണ നല്‍കുന്നത്. ഇക്കാലയളവില്‍ ഉണ്ടായ ലാഭം എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് ഉപയോഗിച്ചത്.

പരമാവധി ഉല്‍പ്പാദനം നടത്തി അമേരിക്കന്‍ ഉപരോധത്തെ മറികടക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ റഷ്യ പ്രാവര്‍ത്തികമാക്കുന്നത്. എന്നാല്‍ സൗദിയുടെ തീരുമാനം റഷ്യക്കും തിരിച്ചടിയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളും ഉല്‍പ്പാദനം കുറയ്ക്കുന്ന്തിനെ എതിര്‍ത്തിരുന്നു.

ഇപ്പോള്‍ പരമാവധി ഉല്‍പ്പാദനമാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വരുമാനം തന്നെ മതിയാകുന്നില്ല.

ഇക്കാരണത്താലാണ് 14 മാസമായി ഇന്ത്യയില്‍ ഇന്ധനവില മാറാതെ നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികള്‍ അന്താരാഷ്ട്ര ഇന്ധന വിലയുടെ 15 ദിവസത്തെ റോളിംഗ് ശരാശരിയെ അടിസ്ഥാനമാക്കി പ്രതിദിനം പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കണം. എന്നാല്‍ 2022 ഏപ്രില്‍ 6 മുതല്‍ അവര്‍ അത് ചെയ്തിട്ടില്ല. മെയ് 22 നാണ് വില അവസാനമായി മാറ്റിയത്.

കൂടാതെ ഇന്ധനവില ഉയര്‍ന്നാല്‍ പണപ്പെരുപ്പവും ഉയരും. അവശ്യസാധനവില വര്‍ധിക്കും. യുഎസിലും യൂറോപ്പിലും പണപ്പെരുപ്പം പിടിച്ചു നിര്‍ത്തിയത് എണ്ണവിലയില്‍ ഉയര്‍ച്ച ഉണ്ടാകാതിരുന്നതിനാലാണ്. എങ്കിലും യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു. ഇനി ഇന്ധനവില ഉയര്‍ന്നാല്‍ പല രാജ്യങ്ങളുടെയും പദ്ധതികള്‍ തകിടം മറിയും.

ഇപ്പോള്‍ വില ഉയരുന്നതോടെ വിലയും ചെലവും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ നേര്‍ത്തതാകും. അപ്പോള്‍ ദിനംപ്രതിയുള്ള ചില്ലറവില്‍പ്പന വില വ്യതിയാനം വീണ്ടും പ്രത്യക്ഷപ്പെടും.

ഇന്ത്യ അതിന്റെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകാണ്. രാജ്യത്തെ വില അന്താരാഷ്ട്ര നിരക്കുകള്‍ക്കനുസരിച്ച് മാറുകയും ചെയ്യും.

പ്രഖ്യാപിച്ച വെട്ടിക്കുറവ് സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനംക്രൂഡ് ഓയില്‍ ഉല്‍പ്പാദനംക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ജൂണില്‍ പ്രതിദിനം 9.9 ദശലക്ഷം ബാരലില്‍ നിന്ന് ജൂലൈയില്‍ 8.9 ദശലക്ഷം ബിപിഡി ആയി കുറയ്ക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ കമ്മോഡിറ്റി ഇന്‍സൈറ്റ്‌സ് കണക്കാക്കുന്നു. സൗദിയുടെ തീരുമാനം ഏകപക്ഷീയമായിരുന്നു.

ചൈനയുടെ സമ്പദ്വ്യവസ്ഥയുടെ പുനരാരംഭം, യുഎസ് ബാങ്കിംഗ് പ്രശ്നങ്ങള്‍, ഉയര്‍ന്ന പലിശനിരക്ക്, കാനഡ, ബ്രസീല്‍, നോര്‍വേ, ഗയാന എന്നിവയുള്‍പ്പെടെ ഒപെക് +ന് പുറത്തുള്ള ശക്തമായ എണ്ണ ഉല്‍പ്പാദന വളര്‍ച്ച എന്നിവ എണ്ണ വിപണിയെ അഭിമുഖീകരിക്കുന്നു.


Tags:    

Similar News