പദ്ധതി പുരോഗതിയിൽ ഉപരിതല ഗതാഗത മന്ത്രാലയം ഏറ്റവും പിന്നിൽ

  • ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 724 പദ്ധതികൾക്കായി 382180 . 34 കോടി ചെലവ് വരും
  • പെട്രോളിയം മേഖലയിലെ പദ്ധതികൾക്കായി 382097 . 19 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇത് ഇനിയും 402446 . 01 കോടിയായി ഉയരും

Update: 2023-01-29 12:00 GMT

ന്യൂ ഡൽഹി: പദ്ധതികളുടെ നിർവഹണ പുരോഗതിയിൽ ഉപരിതല ഗതാഗത മന്ത്രാലയം ഏറ്റവു പുറകിൽ. മന്ത്രാലയത്തിൻറെ 724 പദ്ധതികളിൽ 428 എണ്ണമാണ് തുടങ്ങിയിടത്തു തന്നെ നിൽക്കുന്നത്. തൊട്ടു പിന്നിലുള്ള റയിൽവെയുടെ 173 പദ്ധതികളിൽ, 117 എണ്ണവും മെല്ലെ പോക്കിലാണ്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന പെട്രോളിയം മന്ത്രാലയത്തിന്റെ 158 എണ്ണത്തിൽ 88 പദ്ധതികളാണ് ലക്ഷ്യമിട്ട നിർമാണ പുരോഗതിയിൽ നിന്ന് വളരെ പുറകിൽ ഉള്ളത് .

കേന്ദ്ര സർക്കാരിന്റെ ഡിസംബറിലെ പശ്ചാത്തല വികസന പദ്ധതികളുടെ നിർമാണത്തെ കുറിച്ചുള്ള മിന്നൽ അവലോകനത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര സർക്കാരിന്റെ 150 കോടിയോ അതിനു മുകളിലോ ചെലവ് വരുന്ന എല്ലാ പശ്ചാത്തല വികസന പദ്ധതികളുടെ നിർമാണം സംബന്ധിച്ച് നിർമാതാക്കൾ നൽകുന്ന റിപ്പോർട്ടുകൾ സ്ഥിതിവിവര- പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് പ്രൊജക്റ്റ് മോണിറ്ററിങ് ഡിവിഷൻ പരിശോധിക്കണം എന്നത് നിർബന്ധമാണ്. 1438 പദ്ധതികളുടെ നിർമാണ പുരോഗതിയാണ് ഡിസംബറിലെ മിന്നൽ റിപ്പോർട്ടിൽ പറയുന്നത്.

ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 724 പദ്ധതികൾക്കായി 382180 . 34 കോടി ചെലവ് വരും എന്നാണ് കണക്കാക്കിയിരുന്നത്. 428 പദ്ധതികൾ താമസിക്കുന്നതോടുകൂടി ഇത് 402958 കോടിയായി ഉയരും. റയിൽവെയുടെ 173 പദ്ധതികൾക്ക് 372761 .45 കോടി ആയിരുന്നു അനുവദിച്ചിരുന്നത്, പദ്ധതി താമസിക്കുന്നതുമൂലം നിർമാണ ചെലവ് 625491 . 15 ആയി കുത്തനെ ഉയരും.

പെട്രോളിയം മേഖലയിലെ പദ്ധതികൾക്കായി 382097 . 19 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇത് ഇനിയും 402446 . 01 കോടിയായി ഉയരും  

Tags:    

Similar News