സതേൺ റെയിൽവേ കരാർ: റൈറ്റ്സ് ഓഹരികൾ 3 ശതമാനം ഉയർന്നു
സർക്കാർ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക് സർവീസിന്റെ (റൈറ്റ്സ്) ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.52 ശതമാനം ഉയർന്നു. സതേൺ റെയിൽവേയിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനായുള്ള ഓർഡർ ലഭിച്ചതാണ് വില വർധിക്കാൻ കാരണം. 361.18 കോടി രൂപയുടെ ഈ ഓർഡർ കമ്പനി സംയുക്ത സംരംഭ പങ്കാളിയുമായി ചേർന്ന് പൂർത്തിയാകും. കമ്പനിക്കു ഈ കരാറിൽ 51 ശതമാനം പങ്കാളിത്തമാണുള്ളത്. റൈറ്റ്സ്, ഗതാഗത ഇൻഫ്രാസ്‌ട്രക്ച്ചറും മറ്റു അനുബന്ധ സേവനങ്ങളും നൽകുന്ന മൾട്ടി-ഡിസിപ്ലിനറി എഞ്ചിനീയറിങ്ങ് കൺസൾട്ടൻസി കമ്പനിയാണ്. […]
സർക്കാർ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക് സർവീസിന്റെ (റൈറ്റ്സ്) ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.52 ശതമാനം ഉയർന്നു. സതേൺ റെയിൽവേയിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനായുള്ള ഓർഡർ ലഭിച്ചതാണ് വില വർധിക്കാൻ കാരണം. 361.18 കോടി രൂപയുടെ ഈ ഓർഡർ കമ്പനി സംയുക്ത സംരംഭ പങ്കാളിയുമായി ചേർന്ന് പൂർത്തിയാകും. കമ്പനിക്കു ഈ കരാറിൽ 51 ശതമാനം പങ്കാളിത്തമാണുള്ളത്.
റൈറ്റ്സ്, ഗതാഗത ഇൻഫ്രാസ്‌ട്രക്ച്ചറും മറ്റു അനുബന്ധ സേവനങ്ങളും നൽകുന്ന മൾട്ടി-ഡിസിപ്ലിനറി എഞ്ചിനീയറിങ്ങ് കൺസൾട്ടൻസി കമ്പനിയാണ്. ജൂൺ പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം, കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 70.48 കോടി രൂപയിൽ നിന്നും 83.39 ശതമാനം വർധിച്ച് 129.26 കോടി രൂപയായി.
302.75 രൂപ വരെയെത്തിയ ഓഹരി 3.37 ശതമാനം നേട്ടത്തിൽ 299.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് മാത്രം ബിഎസ്ഇയിൽ 0.89 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ച്ചകളിൽ ഓഹരിയുടെ ശരാശരി വ്യാപാരം 0.19 ലക്ഷം ആയിരുന്നു.