ഉയർന്ന വരുമാനത്തികവിൽ എൽ ആൻഡ് ടി അറ്റാദായം 45% വർധിച്ചു

മുംബൈ: ജൂണ്‍ പാദത്തില്‍ എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ (എല്‍ ആന്‍ഡ് ടി) മൊത്തം അറ്റാദായം 44.9 ശതമാനം വര്‍ധിച്ച് 1,702.07 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 1,174.44 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 29,334.73 കോടി രൂപയില്‍ നിന്ന് 35,853.20 കോടി രൂപയായി ഉയര്‍ന്നു. ഒന്നാം പാദത്തില്‍ എല്‍ […]

Update: 2022-07-27 01:25 GMT

മുംബൈ: ജൂണ്‍ പാദത്തില്‍ എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ (എല്‍ ആന്‍ഡ് ടി) മൊത്തം അറ്റാദായം 44.9 ശതമാനം വര്‍ധിച്ച് 1,702.07 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 1,174.44 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 29,334.73 കോടി രൂപയില്‍ നിന്ന് 35,853.20 കോടി രൂപയായി ഉയര്‍ന്നു.

ഒന്നാം പാദത്തില്‍ എല്‍ ആന്‍ഡ് ടി ഗ്രൂപ്പ് തലത്തില്‍ 41,805 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് 57 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ 30 വരെ ഗ്രൂപ്പിന്റെ ഓര്‍ഡര്‍ ബുക്ക് 3,63,448 കോടി രൂപയാണ്. ആദ്യ പാദത്തില്‍ കമ്പനിയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് വിഭാഗത്തിന് 18,343 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 66 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എല്‍ ആന്‍ഡ് ടിയുടെ ഊര്‍ജ്ജ പദ്ധതി വിഭാഗം 4,366 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടി.

Tags:    

Similar News