ആക്‌സല്‍ ട്രാന്‍സ്മാറ്റിക് ലിമിറ്റഡ്

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും(KSIDC)ഐഡിബിഐയുടെയും(IDBI) ഓഹരി പങ്കാളിത്തത്തോടെ കേരളത്തില്‍ നിന്നുള്ള രണ്ട് സംരംഭകരായ എം ആര്‍ നാരായണനും ടി രവീന്ദ്രനും ചേര്‍ന്ന് 1986ല്‍ സ്ഥാപിച്ച ട്രാന്‍സ്മാറ്റിക് സിസ്റ്റംസ് ലിമിറ്റഡ് (ടിഎസ്എല്‍) ആണ് പിന്നീട് ആക്സല്‍ ട്രാന്‍സ്മാറ്റിക് ലിമിറ്റഡ് ആയി മാറിയത്. 2002ല്‍, ടി എസ് എല്‍ മറ്റു ടെക്നോളജി കമ്പനികളുമായി ലയിച്ചുകൊണ്ട് സോഫ്റ്റ് വെയര്‍ ടെക്നോളജി, സ്പെയ്സ് എന്നിവയിലേക്ക് വൈവിധ്യവല്‍ക്കരിച്ചു. കമ്പനിയുടെ ഏറ്റെടുക്കലിനായി ചെന്നൈ ആസ്ഥാനമായുള്ള ഐ ടി ബിസിനസ് ഗ്രൂപ്പായ ആക്സല്‍ ലിമിറ്റഡിനെ സമീപിച്ചു. […]

Update: 2022-01-13 04:02 GMT

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും(KSIDC)
ഐഡിബിഐയുടെയും(IDBI) ഓഹരി പങ്കാളിത്തത്തോടെ കേരളത്തില്‍ നിന്നുള്ള രണ്ട് സംരംഭകരായ എം ആര്‍ നാരായണനും ടി രവീന്ദ്രനും ചേര്‍ന്ന് 1986ല്‍ സ്ഥാപിച്ച ട്രാന്‍സ്മാറ്റിക് സിസ്റ്റംസ് ലിമിറ്റഡ് (ടിഎസ്എല്‍) ആണ് പിന്നീട് ആക്സല്‍ ട്രാന്‍സ്മാറ്റിക് ലിമിറ്റഡ് ആയി മാറിയത്.

2002ല്‍, ടി എസ് എല്‍ മറ്റു ടെക്നോളജി കമ്പനികളുമായി ലയിച്ചുകൊണ്ട് സോഫ്റ്റ് വെയര്‍ ടെക്നോളജി, സ്പെയ്സ് എന്നിവയിലേക്ക് വൈവിധ്യവല്‍ക്കരിച്ചു. കമ്പനിയുടെ ഏറ്റെടുക്കലിനായി ചെന്നൈ ആസ്ഥാനമായുള്ള ഐ ടി ബിസിനസ് ഗ്രൂപ്പായ ആക്സല്‍ ലിമിറ്റഡിനെ സമീപിച്ചു. കമ്പനിയുടെ പ്രൊമോട്ടര്‍മാരില്‍ ഒരാളുടെ കൈവശമുള്ള
ഓഹരികള്‍ ആക്സല്‍ ലിമിറ്റഡ് ഏറ്റെടുത്തു. 2003 ഓഗസ്റ്റില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. അങ്ങനെ ടി എസ എൽ ഒരു ആക്സല്‍ ഗ്രൂപ്പ് കമ്പനിയായി മാറി.

ആക്സല്‍ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസ്, ആക്സല്‍ ഐ ടി അക്കാദമി എന്നീ രണ്ട് ഗ്രൂപ്പ് കമ്പനികളെ ലയിപ്പിച്ച് ട്രാന്‍സ്മാറ്റിക് സിസ്റ്റങ്ങള്‍ക്കായി ഒരു പുതിയ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ സൃഷ്ടിച്ചു. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള എംബഡഡ് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയായ ഉഷൂസ് ടെക്നോളജീസ് പ്രവൈറ്റ് ലിമിറ്റഡ് ലയന പ്രക്രിയയിലൂടെ ഏറ്റെടുത്തു. അതനുസരിച്ച് ആക്‌സല്‍ ട്രാന്‍സ്മാറ്റിക് ലിമിറ്റഡ് എന്ന പേരില്‍ 01-01-2004ല്‍ കമ്പനി രൂപീകരിച്ചു.
ലയനത്തിന്റെ നിയമപരമായ പൂര്‍ത്തീകരണം 2005 ഫെബ്രുവരി 9ന് പൂര്‍ത്തിയായി.

2007ല്‍, തിരുവനന്തപുരത്തെ കിന്‍ഫ്ര-ഫിലിം& വീഡിയോ പാര്‍ക്കില്‍ ഒരു മോഷന്‍-ക്യാപ്ചര്‍ സൗകര്യം തുറന്ന് കൊണ്ട് ആക്‌സല്‍ ട്രാന്‍സ്മാറ്റിക് അതിന്റെ ആനിമേഷന്‍ നിര്‍മ്മാണം വിപുലീകരിച്ചു. 1994ല്‍ കമ്പനി ഐ പി ഒ പുറത്തിറക്കി. ഈ ഇഷ്യു ഓവര്‍സബ്സ്‌ക്രൈബ് ചെയ്യപ്പെടുകയും കമ്പനി മുംബൈ ചെന്നൈ കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു. കമ്പനി ശക്തമായ ഒരു ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ സൃഷ്ടിച്ച്, വിപണനനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ഐ ടി വ്യവസായത്തിലെ ഒരു മുന്‍നിര നിര്‍മ്മാതാവും സേവന ദാതാക്കളുമായി മാറുകയും ചെയ്തു.

Tags:    

Similar News