ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ സബ്സിഡി സര്‍ക്കാര്‍ സെപ്തംബര്‍ 30 വരെ നീട്ടി

  • പദ്ധതിയുടെ ആകെ അടങ്കല്‍ 778 കോടി രൂപയായി ഉയര്‍ത്തിയതായും മന്ത്രാലയം
  • ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 മന്ത്രാലയം 2024 മാര്‍ച്ച് 13-ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ ആരംഭിച്ചു
  • രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്
;

Update: 2024-07-27 11:22 GMT
ഇലക്ട്രിക്  ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ സബ്സിഡി സര്‍ക്കാര്‍ സെപ്തംബര്‍ 30 വരെ നീട്ടി
  • whatsapp icon

'ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം 2024' രണ്ട് മാസത്തേക്ക്, അതായത് സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം അറിയിച്ചു.

പദ്ധതിയുടെ ആകെ അടങ്കല്‍ 778 കോടി രൂപയായി ഉയര്‍ത്തിയതായും മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 മന്ത്രാലയം 2024 മാര്‍ച്ച് 13-ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ ആരംഭിച്ചു. രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ആദ്യം 2024 ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ 500 കോടി രൂപ അടങ്കലോടെ പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി പ്രകാരം, വാങ്ങുന്നവര്‍ക്ക് ഇരുചക്ര വാഹന ഇവികള്‍ക്ക് 10,000 രൂപ വരെയും ചെറിയ ത്രീ വീലര്‍ ഇവിക്ക് 25,000 രൂപ വരെയും വലിയ ത്രീ വീലര്‍ ഇവികള്‍ക്ക് 50,000 രൂപ വരെയും സബ്സിഡി ആനുകൂല്യം ലഭിക്കും.

Tags:    

Similar News