ഇന്ത്യയിലെ ഉത്പാദന ശേഷി 40 % ഉയർത്താനൊരുങ്ങി കൊക്കകോള
ഇന്ത്യയിലെ ഉത്പാദന ശേഷി 40 % ഉയർത്താനൊരുങ്ങി കൊക്കകോള ഡെല്‍ഹി: കൊക്കകോള ഇന്ത്യയും അതിന്റെ ബോട്ടിലിംഗ് പങ്കാളികളും ചേര്‍ന്ന് ഏകദേശം 7,990 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. ഉത്പാദനശേഷി 40 ശതമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപമെന്ന് കൊക്കകോള ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. അതിനൊപ്പം കമ്പനി വിവിധ അവസരങ്ങള്‍, സംസ്‌കാരം എന്നിവയ്ക്കനുസൃതമായി പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വിപണി വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് കമ്പനിയുടെ ഇന്ത്യ, തെക്ക് പടിഞ്ഞാറന്‍ ഏഷ്യ പ്രസിഡന്റായ സങ്കേത് റേ പറഞ്ഞു. കമ്പനിയുടെ ബോട്ടിലിംഗ് പങ്കാളിയായ ഹിന്ദുസ്ഥാന്‍ […]
ഇന്ത്യയിലെ ഉത്പാദന ശേഷി 40 % ഉയർത്താനൊരുങ്ങി കൊക്കകോള
ഡെല്‍ഹി: കൊക്കകോള ഇന്ത്യയും അതിന്റെ ബോട്ടിലിംഗ് പങ്കാളികളും ചേര്‍ന്ന് ഏകദേശം 7,990 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു.
ഉത്പാദനശേഷി 40 ശതമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപമെന്ന് കൊക്കകോള ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. അതിനൊപ്പം കമ്പനി വിവിധ അവസരങ്ങള്‍, സംസ്‌കാരം എന്നിവയ്ക്കനുസൃതമായി പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വിപണി വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് കമ്പനിയുടെ ഇന്ത്യ, തെക്ക് പടിഞ്ഞാറന്‍ ഏഷ്യ പ്രസിഡന്റായ സങ്കേത് റേ പറഞ്ഞു.
കമ്പനിയുടെ ബോട്ടിലിംഗ് പങ്കാളിയായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസും ചേര്‍ന്നാണ് നിക്ഷേപം. കമ്പനി ഇന്ത്യയിലെ അഞ്ച് മുന്‍ നിര എഫ്എംസിജി കമ്പനികളില്‍ ഒന്നാകാനാണ് ലക്ഷ്യമിടുന്നത്. അതിനായി പുതിയ ഉപഭോക്താക്കളെ നേടാനും പുതിയ ഉ്തപന്നങ്ങള്‍ അവതരിപ്പിക്കാനുമാണ് കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തില്‍ ഇന്ത്യന്‍ ബിസിനസിന്റെ സംഭാവന രണ്ട് ശതമാനം മാത്രമാണ്. ഇത് വരുന്ന അഞ്ചു മുതല്‍ ഏഴ് വര്‍ഷം കൊണ്ട് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഇന്ത്യയിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ നല്‍കുന്നതിനായി ഒരു വര്‍ഷത്തിനുള്ളില്‍ തംസ് അപ്, സ്‌പ്രൈറ്റ്, ഫാന്റ, ലിംക, മാസ എന്നിവയുള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകളുടെയും പഞ്ചസാര കുറഞ്ഞതും, പഞ്ചസാര ഇല്ലാത്തതുമായ ഉത്പന്നങ്ങള്‍ കൊക്കകോള അവതരിപ്പിക്കും.
വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സീറോ-ഷുഗര്‍ വിഭാഗത്തില്‍ നിന്ന് 500 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചുവെന്നും റേ പറഞ്ഞു. കൂടാതെ, ഗ്ലൂക്കോസും ഇലക്ട്രോലൈറ്റുകളും അടങ്ങിയ ലിംക സ്പോര്‍ട്സും കമ്പനി പുറത്തിറക്കുന്നുണ്ട്. ഒളിമ്പിക് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയാണ് ഇതിന്റെ പ്രചാരകന്‍.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് എക്കാലത്തെയും മികച്ച ഉത്പാദന വളര്‍ച്ച രേഖപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Coca-Cola India, bottling partners investing USD 1 bn to expand capacity