ഇന്ത്യൻ വിപണിയിലെ മുന്നേറ്റം; രണ്ടാം പാദത്തിൽ 8% വളർച്ചയോടെ കൊക്കക്കോള

ഡെല്‍ഹി: പ്രമുഖ ശീതള പാനീയ കമ്പനിയായ കൊക്ക കോളയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എക്കാലത്തേയും മികച്ച വളര്‍ച്ച. എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ഇന്ത്യ, മെക്‌സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കമ്പനിയെ നയിച്ചത്. കമ്പനിയുടെ നേട്ടത്തിന് പുറകില്‍ സ്വന്തം ബ്രാന്‍ഡായ മാസായുടെ പങ്കും വലുതാണ്. വികസിത വിപണിയിൽ വളര്‍ച്ചക്കു കാരണമായത് പടിഞ്ഞാറന്‍ യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളാണ്. ആഗോളതലത്തില്‍ കൊക്കകോളയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. താങ്ങാനാവുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കുകളുടെ പിൻബലത്തിൽ […]

Update: 2022-07-27 03:58 GMT

ഡെല്‍ഹി: പ്രമുഖ ശീതള പാനീയ കമ്പനിയായ കൊക്ക കോളയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എക്കാലത്തേയും മികച്ച വളര്‍ച്ച. എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

ഇന്ത്യ, മെക്‌സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കമ്പനിയെ നയിച്ചത്. കമ്പനിയുടെ നേട്ടത്തിന് പുറകില്‍ സ്വന്തം ബ്രാന്‍ഡായ മാസായുടെ പങ്കും വലുതാണ്. വികസിത വിപണിയിൽ വളര്‍ച്ചക്കു കാരണമായത് പടിഞ്ഞാറന്‍ യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളാണ്.

ആഗോളതലത്തില്‍ കൊക്കകോളയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

താങ്ങാനാവുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കുകളുടെ പിൻബലത്തിൽ നൂറു കോടിയിലധികം അധിക ഇടപാടുകളാണ് ഇന്ത്യയില്‍ കമ്പനി കാഴ്ചവച്ചത്. വിതരണത്തില്‍ എക്കാലത്തെയും മികച്ച പാദമായിരുന്നു ഇത്. ശീതളപാനീയങ്ങളിലും ജ്യൂസുകളിലും കൃത്യമായ പങ്ക് ലഭിച്ചു. വളര്‍ച്ച പിടിച്ചെടുക്കാന്‍ വിപണി വിപുലീകരണത്തിലും നിര്‍വ്വഹണത്തിലും കമ്പനി നിക്ഷേപം തുടരുകയാണ്.

ഇന്ത്യയില്‍ മാസ, ലാറ്റിനമേരിക്കയിലെ ഡെല്‍ വാലെ, യുഎസിലെ ഫെയര്‍ ലൈഫ് എന്നിവയുടെ നേതൃത്വത്തില്‍ പോഷകാഹാരം, ജ്യൂസ്, പാല്‍, സസ്യാധിഷ്ഠിത പാനീയങ്ങള്‍ എന്നിവ ആറ് ശതമാനം വളര്‍ച്ച നേടി. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യാ പസഫിക് വിപണിയില്‍ കൊക്കകോളയുടെ യൂണിറ്റ് കെയ്‌സ് വോളിയം 11 ശതമാനം വളര്‍ന്നു.

'ഇന്ത്യയിലെയും ഫിലിപ്പീന്‍സിലെയും ശക്തമായ വളര്‍ച്ചയാണ് ഇതിന് കാരണമായത്. കോവിഡ് കേസുകളുടെ പുനരുജ്ജീവനത്തിന്റെ ഫലമായി ഉപഭോക്തൃ ചലനാത്മകത കുറഞ്ഞതിനാല്‍ ചൈനയിലെ സമ്മര്‍ദ്ദം ഭാഗികമായി നികത്തപ്പെട്ടു,' കൊക്കകോള പറഞ്ഞു. ഈ മാസം ഒന്നിന് അവസാനിച്ച മൂന്ന് മാസങ്ങളില്‍, കൊക്കകോള കമ്പനിയുടെ അറ്റ പ്രവര്‍ത്തന വരുമാനം 4.19 ശതമാനം ഉയര്‍ന്ന് 1.56 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.50 ബില്യണ്‍ ഡോളറായിരുന്നു.

മൊത്തത്തില്‍, കൊക്കകോള കമ്പനിയുടെ അറ്റവരുമാനം 11.80 ശതമാനം വര്‍ധിച്ച് 11.32 ബില്യണ്‍ ഡോളറും ഓര്‍ഗാനിക് വരുമാനം (ജിഎഎപി ഇതര) 16 ശതമാനവും വളര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ അതിന്റെ അറ്റവരുമാനം 10.12 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

Tags:    

Similar News