സൗന്ദര്യവർധക ഉത്പന്നങ്ങളും പ്രതിസന്ധിയിൽ; നൈക്കയുടെ Q4 ലാഭം ഇടിഞ്ഞത് 57%
ഡെല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ എഫ്എസ്എന്‍ ഇ-കൊമേഴ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൈകയുടെ ലാഭം 57 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 7.57 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 17.9 കോടി രൂപയായിരുന്നു. എന്നാൽ, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 740.52 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 31.4 ശതമാനം വര്‍ധിച്ച് 973.32 കോടി രൂപയായി. കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം […]
ഡെല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ എഫ്എസ്എന്‍ ഇ-കൊമേഴ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൈകയുടെ ലാഭം 57 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഈ പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 7.57 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 17.9 കോടി രൂപയായിരുന്നു.
എന്നാൽ, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 740.52 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 31.4 ശതമാനം വര്‍ധിച്ച് 973.32 കോടി രൂപയായി.
കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം (GMV) ഒരു വര്‍ഷം മുമ്പുള്ള 964.5 കോടി രൂപയില്‍ നിന്ന് 2022 മാര്‍ച്ചില്‍ 29 ശതമാനം വര്‍ധിച്ച് 1,248.5 കോടി രൂപയായി. വളര്‍ച്ചയുടെ കാര്യത്തില്‍ നൈക നേരത്തെ രേഖപ്പെടുത്തിയ 262 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍ 84 ശതമാനം വളര്‍ച്ചയോടെ 482.7 കോടി രൂപയിലെത്തി.
2022 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് ലാഭം 2020-21ലെ 61.64 കോടി രൂപയില്‍ നിന്ന് 33 ശതമാനം കുറഞ്ഞ് 41.28 കോടി രൂപയായി.
എന്നിരുന്നാലും, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 2020-21 സാമ്പത്തിക വര്‍ഷത്തിലെ 2,452.65 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 54.61 ശതമാനം വര്‍ധിച്ച് 3,773.93 കോടി രൂപയായി.
2022 സാമ്പത്തിക വര്‍ഷത്തില്‍ നൈകയുടെ മൊത്ത വ്യാപാര മൂല്യം 4,998.7 കോടി രൂപ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 3,354.2 കോടിയില്‍ നിന്ന് 49 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്.
നൈകയുടെ വളര്‍ച്ച 2020-21ല്‍ 653 കോടിയില്‍ നിന്ന് രണ്ടര മടങ്ങ് വര്‍ധിച്ച് 2021-22ല്‍ 1,751.6 കോടി രൂപയിലെത്തി.