ഐ ടി സി Q3 അറ്റാദായം 15% വര്‍ധിച്ച് 4,119 കോടി രൂപ

ഡല്‍ഹി: ഐടിസി ലിമിറ്റഡിന്റെ വരുമാനത്തില്‍ 15 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതായി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട്. ശക്തമായ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍, 2021 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 4,118.8 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 3,587.2 കോടി രൂപയായിരുന്നുവെന്ന് കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഈ വര്‍ഷം ഏകീകൃത മൊത്തവരുമാനം മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 14,670.17 കോടിയില്‍ നിന്ന് 18,787.72 കോടി രൂപയായി ഉയർന്നിട്ടുണ്ട്. […]

Update: 2022-02-03 09:06 GMT

ഡല്‍ഹി: ഐടിസി ലിമിറ്റഡിന്റെ വരുമാനത്തില്‍ 15 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതായി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട്.

ശക്തമായ ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍, 2021 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 4,118.8 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 3,587.2 കോടി രൂപയായിരുന്നുവെന്ന് കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ഈ വര്‍ഷം ഏകീകൃത മൊത്തവരുമാനം മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 14,670.17 കോടിയില്‍ നിന്ന് 18,787.72 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍, മൊത്തം ചെലവ് 9,765.56 കോടി രൂപയില്‍ നിന്ന് ഈ വര്‍ഷം 13,207.28 കോടി രൂപയായി ഉയര്‍ന്നു.

2022 മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം, സാമ്പത്തിക ആവശ്യങ്ങള്‍ക്കായി 1 രൂപ വീതമുള്ള ഒരു സാധാരണ ഓഹരിക്ക് 5.25 രൂപ ഇടക്കാല ലാഭവിഹിതം നല്‍കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി ഐ ടി സി അറിയിച്ചു.

മൂന്നാം പാദത്തില്‍, സിഗരറ്റ് വിഭാഗം 6,958.79 കോടി രൂപ വരുമാനം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 6,091.17 കോടി രൂപയായിരുന്നു.

ഐ ടി സി-യുടെ മറ്റ് എഫ് എം സി ജി വിഭാഗത്തില്‍ മുന്‍വര്‍ഷത്തെ 3,752.61 കോടി രൂപയില്‍ നിന്ന് ഈ വര്‍ഷം 4,099.47 കോടി രൂപ വരുമാനമുണ്ടെന്നും കമ്പനി അറിയിച്ചു.

Tags:    

Similar News