എഫ്എംസിജി മേഖലയില്‍ വില്‍പ്പന കുതിക്കുന്നു; 9 % വളർച്ച

  • രാജ്യത്തുടനീളമുള്ള ഈ മുന്നേറ്റം ഉത്സവ സീസണിന് ശുഭപ്രതീക്ഷ നല്‍കുന്നു
  • 'ഇംപള്‍സ് ഫുഡ് വിഭാഗങ്ങള്‍ ശക്തമായ വളര്‍ച്ച പ്രകടിപ്പിക്കുന്നത് തുടരുകയാണ്

Update: 2023-11-07 10:15 GMT

സെപ്തംബര്‍ പാദത്തിലെ വില്‍പ്പനയില്‍ ഒന്‍പത് ശതമാനം വാര്‍ഷിക വളര്‍ച്ച സ്വന്തമാക്കി ഇന്ത്യന്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) വ്യവസായം. ഇതേ കാലയളവില്‍  വ്യാപാര വ്യാപ്തത്തില്‍ 8.6 ശതമാനം  വര്‍ധനയും നേടയിട്ടുണ്ടെന്ന്  റിസേർച്ച് കമ്പനിയായ നീല്‍സണ്‍ ഐക്യു  റിപ്പോർട്ടില്‍ പറയുന്നു.

ഗ്രാമീണ വിപണികള്‍ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ പാദത്തില്‍ ഉപഭോഗം ഉയര്‍ന്നിട്ടുണ്ട്. നഗര വിപണികളില്‍ ഉപഭോഗവളര്‍ച്ച സ്ഥായിയായ നിരക്കിലാണ്. വില കുറച്ചുകൊണ്ട് കഴിഞ്ഞ പാദത്തേക്കാള്‍ എഫ്എംസിജി വ്യവസായം ഉപഭോക്താവിന്റെ ചെലവ് ശേഷിക്ക് ആവശ്യമായ ചോദനം  നല്‍കിയിട്ടുണ്ട്. ഇത് ഗ്രാമീണ വിപണികളില്‍ പ്രകടമാണ്: നീല്‍സണ്‍ ഐക്യു റിപ്പോർട്ട് പറയുന്നു.

പണപ്പെരുപ്പം കുറഞ്ഞത്, തൊഴിലില്ലായ്മയുടെ  ഇടിവുമടക്കമുള്ള ഘടകങ്ങള്‍  കൂടുതല്‍ ചെലവഴിക്കാന്‍   ഉപഭോക്താവിന് പ്രേരണയായതായി   നീല്‍സണ്‍ഐക്യു (എന്‍ഐക്യു) ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സതീഷ് പിള്ള പറഞ്ഞു.

അഖിലേന്ത്യ തലത്തില്‍ ഭക്ഷ്യ-ഭക്ഷ്യേതര  ഭാഗങ്ങള്‍ ഉപഭോഗത്തിന്റെ വളര്‍ച്ചക്ക് കാരണമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ഭക്ഷ്യമേഖല 8.7 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചപ്പോള്‍ ഭക്ഷ്യേതര മേഖലയില്‍ 8.7 ശതമാനം വളര്‍ച്ചയുണ്ടായി. ബിസ്‌ക്കറ്റ്, ചായ, കാപ്പി, ഉപ്പ് അടങ്ങിയ ലഘുഭക്ഷണങ്ങള്‍, ചോക്ലേറ്റുകള്‍, മിഠായികള്‍ തുടങ്ങിയ ഇംപള്‍സ് വിഭാഗങ്ങളില്‍ പെടുന്ന ഉല്‍പ്പന്നങ്ങളാണ് വളര്‍ച്ചയെ പ്രധാനമായും മുന്നോട്ട് നയിച്ചത്.

'ഇംപള്‍സ് ഫുഡ് വിഭാഗങ്ങള്‍ ശക്തമായ വളര്‍ച്ച പ്രകടിപ്പിക്കുന്നത് തുടരുകയാണ്. അഞ്ച് പാദങ്ങള്‍ക്ക് ശേഷം ബിസ്‌ക്കറ്റ്, ചായ, നൂഡില്‍സ്, കോഫി തുടങ്ങിയ ശീലങ്ങള്‍ രൂപപ്പെടുത്തുന്ന വിഭാഗങ്ങളില്‍ വളര്‍ച്ച വീണ്ടെടുക്കുകയാണ്. വ്യക്തിഗത പരിചരണം, ഹോം കെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ  വിഭാഗങ്ങളിലെ ഉപഭോക്തൃ ചെലവിലുണ്ടായ  വര്‍ധന സൂചിപ്പിക്കുന്നത് ഗ്രാമീണ ഉപഭോക്താക്കള്‍ അവശ്യ വിഭാഗങ്ങള്‍ക്കപ്പുറം ചെലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ്. പണപ്പെരുപ്പ സമ്മര്‍ദ്ദം കുറഞ്ഞതാണ് ചെലവിലെ ഈ മാറ്റത്തിന് കാരണം. രാജ്യത്തുടനീളമുള്ള ഈ മുന്നേറ്റം ഉത്സവ സീസണിന് ശുഭപ്രതീക്ഷ നല്‍കുന്നു,'  നീല്‍സണ്‍ഐക്യുവിന്‍റെ  ഇന്ത്യയുടെ ഉപഭോക്തൃ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന റൂസ് വെല്‍റ്റ് ഡിസൂസ പറഞ്ഞു.

റീട്ടെയില്‍ മേഖലയില്‍, ആധുനിക വ്യാപാരം 19.5 ശതമാനം എന്ന നിലയില്‍ ഇരട്ട അക്ക ഉപഭോഗ വളര്‍ച്ച നേടിയിട്ടുണ്ട്. സെപ്തംബര്‍ പാദത്തില്‍ ഉപഭോഗം 7.5 ശതമാനം ആയി മെച്ചപ്പെട്ടതോടെ പരമ്പരാഗത വ്യാപാരവും ഉയരുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ചെറിയ പായ്ക്കുകള്‍ക്ക് ഉയര്‍ന്ന വില്‍പ്പന ലഭിക്കുന്നുണ്ട്. നഗര വിപണികളില്‍, വലിയ പായ്ക്കുകളോട്  മുന്‍ഗണന ഉണ്ടെങ്കിലും, ശരാശരി പായ്ക്ക് സൈസിനാണ് ഡിമാണ്ട് കൂടുതല്‍.

Tags:    

Similar News