പഞ്ചസാര കമ്പനികളുടെ വരുമാനം 10% വര്‍ധിച്ചേക്കുമെന്ന് ഐസിആര്‍എ
- രാജ്യത്തെ സംയോജിത പഞ്ചസാര മില്ലുകളുടെ വരുമാനം ഈ സാമ്പത്തിക വര്‍ഷം 10% വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിആര്‍എ
- എത്തനോള്‍ ഉല്‍പാദനത്തിലേക്ക് സര്‍ക്കാര്‍ കരിമ്പ് കൂടുതലായി ഉപയോഗിക്കാന്‍ അനുവദിക്കുമെന്നാണ് കരുതുന്നത്
- ആഭ്യന്തര പഞ്ചസാരയുടെ വില, കിലോഗ്രാമിന് 38-39 രൂപയാണ്
രാജ്യത്തെ സംയോജിത പഞ്ചസാര മില്ലുകളുടെ വരുമാനം ഈ സാമ്പത്തിക വര്‍ഷം 10% വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിആര്‍എ. പുതിയ ശേഷികള്‍ പ്രവര്‍ത്തനക്ഷമമാക്കിയതിന് ശേഷം വില്‍പ്പന അളവിലെ വര്‍ദ്ധനവ്, ഉറച്ച ആഭ്യന്തര പഞ്ചസാര വില, ഉയര്‍ന്ന ഡിസ്റ്റിലറി അളവ് എന്നിവയില്‍ നിന്നുള്ള ഉത്തേജനമാണ് വര്‍ധനയ്ക്ക് പിന്നിലെ പ്രധാന കാരണമാവുക.
നിലവിലെ സീസണിനെ അപേക്ഷിച്ച് 2025 ലെ പഞ്ചസാര വര്‍ഷത്തില്‍ (ഒക്ടോബര്‍ 2024-സെപ്റ്റംബര്‍ 2025) അറ്റ പഞ്ചസാര ഉല്‍പ്പാദനം കുറയുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നു. കാരണം എത്തനോള്‍ ഉല്‍പാദനത്തിലേക്ക് സര്‍ക്കാര്‍ കരിമ്പ് കൂടുതലായി ഉപയോഗിക്കാന്‍ അനുവദിക്കുമെന്നാണ് കരുതുന്നത്.
ആഭ്യന്തര പഞ്ചസാരയുടെ വില, കിലോഗ്രാമിന് 38-39 രൂപയാണ്. അടുത്ത സീസണിന്റെ ആരംഭം വരെ ഈ വില ഉറച്ചുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി മില്ലുകളുടെ ലാഭക്ഷമതയെ പിന്തുണയ്ക്കുമെന്ന് ഐസിആര്‍എ പറഞ്ഞു.
2025 പഞ്ചസാര വര്‍ഷത്തിലെ ഉയര്‍ന്ന കരിമ്പ് വില കാരണം, 2024 സാമ്പത്തിക വര്‍ഷത്തിന് അനുസൃതമായി, പഞ്ചസാര മില്ലുകളുടെ പ്രവര്‍ത്തന ലാഭം 2025 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച രീതിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.