ഓണ്‍ലൈന്‍ സ്റ്റോക് ബ്രോക്കിങ് സ്ഥാപനമായ സെറോദ 2022 - 23 - ല്‍ 6875 കോടി വരുമാനം നേടി. മുന്‍ വർഷമിതേ കാലയളവിലെ 4964 കോടി രൂപയേക്കാള്‍ 39 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അറ്റാദായം മുന്‍വർഷത്തെ 2907 കോടി രൂപയേക്കാള്‍ 39 ശതമാനം വർധിച്ച് 2907 കോടി രൂപയിലെത്തി.
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഓൺലൈൻ സ്റ്റോക്ക് ട്രേഡിങ് പ്ലാറ്റ് ഫോം രാജ്യത്തെ ഏറ്റവും വലിയ റി ടെയിൽ ബ്രോക്കിങ് സ്ഥാപനമായി ഉയർന്നിരിക്കുന്നു. ഈ വർഷം ഓഗസ്റ്റ് വരെ കമ്പനിക്ക് ഏതാണ്ട് 64 ലക്ഷം ഉപഭോക്താക്കളുണ്ട്.
സെറോദയുടെ പ്രധാന എതിരാളിയായ ഗ്രോ 62 ലക്ഷം സജീവ ഉപഭോക്താക്കളുമായി തൊട്ടു പിന്നിൽ ഉണ്ട്.ഗ്രോ, അപ്സ്റ്റൊക്സ് എന്നീ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 427 കോടി രൂപയും 766 കോടി രൂപയും വീതം വരുമാനം നേടി.
മറ്റൊരു പ്രധാന എതിരാളിയായ ഏയ്ഞ്ചൽ വൺ . 2022 - 23 സാമ്പത്തിക വർഷത്തിൽ 3021 കോടി രൂപയുടെ സംയോജിത വരുമാനവും 1192 കോടിയുടെ അറ്റാദായവും റിപ്പോർട്ട് ചെയ്തു.മറ്റു ബ്രോക്കിംഗ് സ്ഥാപനങ്ങളിൽ നിന്ന് കടുത്ത മത്സരം ഉണ്ടായിട്ടും അക്കൗണ്ടുകൾക്ക് ഈടാക്കുന്ന ചാർജുകൾ തുടരുന്നു.