ജിയോ ഫിന്‍ ആപ്പിന്റെ ബീറ്റാ പതിപ്പ് ലോഞ്ച് ചെയ്തു

  • ആപ്പിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ്, യുപിഐ ഇടപാടുകള്‍, ബില്‍ സെറ്റില്‍മെന്റുകള്‍, ഇന്‍ഷുറന്‍സ് സംബന്ധിച്ച ഉപദേശം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും
  • മേയ് 30 ന് ബിഎസ്ഇയില്‍ ജിയോ ഫിന്‍ ഓഹരി 0.3 ശതമാനം ഇടിഞ്ഞ് 348 രൂപയിലാണു വ്യാപാരം അവസാനിച്ചത്
  • യുപിഐ സേവനം, ഡിജിറ്റല്‍ ബാങ്കിംഗ്, മ്യൂചല്‍ ഫണ്ടുകളില്‍ വായ്പ എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഇതിലൂടെ ജിയോ ഫിന്‍ ചെയ്യുന്നത്

Update: 2024-05-30 12:54 GMT

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ' ജിയോ ഫിനാന്‍സ് ' ആപ്പ് ബീറ്റ പതിപ്പ് മേയ് 30 ന് ലോഞ്ച് ചെയ്തു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം അറിയിച്ചത്.

യുപിഐ സേവനം, ഡിജിറ്റല്‍ ബാങ്കിംഗ്, മ്യൂചല്‍ ഫണ്ടുകളില്‍ വായ്പ എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഇതിലൂടെ ജിയോ ഫിന്‍ ചെയ്യുന്നത്.

ഈ ആപ്പിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ്, യുപിഐ ഇടപാടുകള്‍, ബില്‍ സെറ്റില്‍മെന്റുകള്‍, ഇന്‍ഷുറന്‍സ് സംബന്ധിച്ച ഉപദേശം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.

മേയ് 30 ന് ബിഎസ്ഇയില്‍ ജിയോ ഫിന്‍ ഓഹരി 0.3 ശതമാനം ഇടിഞ്ഞ് 348 രൂപയിലാണു വ്യാപാരം അവസാനിച്ചത്.

Tags:    

Similar News