പേയ്‌മെന്റ് അഗ്രിഗേറ്റര്‍ ലൈസന്‍സ് നേടി ആമസോണ്‍ പേ

  • റേസര്‍പേ പേയ്‌മെന്റ് അഗ്രിഗേറ്ററിന് ഒരു ഉദാഹരണമാണ്
  • ജനുവരിയില്‍ സൊമാറ്റോ, സോഹോ, സ്‌ട്രൈപ് തുടങ്ങിയവര്‍ പേയ്‌മെന്റ് അഗ്രിഗേറ്റര്‍ ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു.
  • ഫെബ്രുവരി 20-നാണ് ആമസോണ്‍ പേയ്ക്ക് ആര്‍ബിഐയില്‍ നിന്ന് അനുമതി ലഭിച്ചത്

Update: 2024-02-27 09:21 GMT

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യയുടെ ഫിന്‍ടെക് വിഭാഗമായ ആമസോണ്‍ പേയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ആര്‍ബിഐ) നിന്ന് പേയ്‌മെന്റ് അഗ്രിഗേറ്റര്‍ ലൈസന്‍സ് ലഭിച്ചതായി കമ്പനി ഫെബ്രുവരി 26 ന് അറിയിച്ചു.

ഒരു തേര്‍ഡ് പാര്‍ട്ടി സര്‍വീസ് പ്രൊവൈഡറാണ് പേയ്‌മെന്റ് അഗ്രിഗേറ്റര്‍.

റേസര്‍പേ പേയ്‌മെന്റ് അഗ്രിഗേറ്ററിന് ഒരു ഉദാഹരണമാണ്.

ഈ വര്‍ഷം ജനുവരിയില്‍ ആര്‍ബിഐയില്‍ നിന്ന് സൊമാറ്റോ, സോഹോ, സ്‌ട്രൈപ് തുടങ്ങിയ സേവനദാതാക്കള്‍ പേയ്‌മെന്റ് അഗ്രിഗേറ്റര്‍ ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി 20-നാണ് ആമസോണ്‍ പേയ്ക്ക് ആര്‍ബിഐയില്‍ നിന്ന് അനുമതി ലഭിച്ചത്. ഇതിലൂടെ ആമസോണിന് ഇനി മുതല്‍ ഇ-കൊമേഴ്‌സ് ഇടപാടുകള്‍ സുഗമമാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Tags:    

Similar News