ക്രെഡിറ്റ് കാര്‍ഡ് യുപിഐ യുമായി ബന്ധിപ്പിക്കാന്‍ റേസര്‍പേ

Update: 2022-12-06 10:45 GMT

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് യുപിഐ വഴി കച്ചവടക്കാര്‍ക്ക് സ്വീകരിക്കുന്നതിന് വഴിയൊരുക്കി റേസര്‍പേ. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഡിജിറ്റല്‍ പേയ്‌മെന്റിന് നല്‍കുന്ന പ്രാധാന്യം കണക്കിലെടുത്ത് അതിന്റെ തുടര്‍ച്ചയാണ് ഈ നടപടി. ആക്സിസ് ബാങ്കുമായി ചേര്‍ന്നാണ് റേസര്‍പേ ഇത് സാധ്യമാക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് വ്യവസായം 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എങ്കിലും രാജ്യത്തെ 6 ശതമാനം ആളുകള്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ യുപിഐ വഴി ഒക്ടോബറില്‍ 731 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്.

നിലവില്‍ യുപിഐ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമേ ഇടപാട് സാധ്യമാകൂ. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കുക വഴി ഉപയോക്താക്കള്‍ക്ക് ഇത് എപ്പോഴും കൂടെ കൊണ്ട് നടക്കുക എന്നത് ഒഴിവാക്കാനാവുന്നു.

കാര്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന റിവാര്‍ഡുകള്‍ക്കും, അനുകുല്യങ്ങള്‍ക്കും പുറമെ യുപിഐയിലൂടെ തടസ്സമില്ലാത്ത പേയ്മെന്റ് അനുഭവം വാഗ്ദാനം ചെയുന്നു. ആദ്യഘട്ടത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും.

Tags:    

Similar News