എന്‍സിഡി ഇഷ്യുവിലൂടെ 300 കോടി സമാഹരിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്

  • ചെറുകിട, ഹൈ നെറ്റ് വര്‍ത്ത് നിക്ഷേപകര്‍ക്ക് 7.75 ശതമാനം മുതല്‍ 8.25 ശതമാനം വരെ വരുമാനം നല്‍കുന്നതാണ് കടപത്രങ്ങള്‍.
  • നവംബർ 28 ന് (നാളെ) ആരംഭിക്കുന്ന ഇഷ്യു ഡിസംബര്‍ 19 ന് അവസാനിക്കും.

Update: 2022-11-26 12:30 GMT

കൊച്ചി: ആയിരം രൂപ മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ ( സെക്വേഡ് റെഡീമബിള്‍ നോണ്‍-കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍) പ്രഖ്യാപിച്ച് മുത്തൂറ്റ് ഫിനാന്‍സ്.

അടിസ്ഥാന ഇഷ്യു 75 കോടി രൂപയാണ്. അധിക സബ്‌സ്‌ക്രിപ്ഷനിലൂടെ 225 കോടി രൂപകൂടി സമാഹരിച്ച് 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നവംബർ 28 ന് (നാളെ) ആരംഭിക്കുന്ന ഇഷ്യു ഡിസംബര്‍ 19 ന് അവസാനിക്കും. ഡയറക്ടര്‍ ബോര്‍ഡ്, എന്‍സിഡി കമ്മിറ്റി എന്നിവയുടെ തീരുമാനത്തിനനുസരിച്ച് ഇഷ്യു നേരത്തെ അവസാനിക്കാനും, നീട്ടിവെയക്കാനും സാധ്യതയുണ്ട്.

ഈ സെക്വേഡ് എന്‍സിഡി-കള്‍ ഐസിആര്‍എയുടെ എഎപ്ലസ് (സ്റ്റേബിള്‍) റേറ്റിംഗുള്ളതാണ്. സാമ്പത്തിക ബാധ്യതകള്‍ കൃത്യ സമയത്തു നിറവേറ്റുന്നതില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്നു സൂചിപ്പിക്കുന്നതാണ് ഈ റേറ്റിങ്.

ചെറുകിട, ഹൈ നെറ്റ് വര്‍ത്ത് നിക്ഷേപകര്‍ക്ക് 7.75 ശതമാനം മുതല്‍ 8.25 ശതമാനം വരെ വരുമാനം നല്‍കുന്നതാണ് കടപത്രങ്ങള്‍. കഴിഞ്ഞ തവണത്തെ ഇഷ്യുവിനേക്കാള്‍ 0.25 മുതല്‍ 0.35 ശതമാനം വരെ ഉയര്‍ന്നതാണ് ഈ നിരക്കുകള്‍. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും കടപത്രങ്ങള്‍ അനുവദിക്കുക. തുടര്‍ന്ന് ഇവ ബി എസ് ഇയില്‍ ലിസ്റ്റു ചെയ്യും. പലിശ പ്രതിമാസ, വാര്‍ഷിക അടിസ്ഥാനത്തിലോ കാലാവധിക്കു ശേഷം ലഭിക്കുന്ന രീതിയിലോ ഉള്ള ഏഴു നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നടത്താനാവും.

കടപത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രാഥമിക വായ്പാ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.  

Tags:    

Similar News