മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

ഇന്ത്യയിലെ ഏറ്റവും വലിയ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി (NBFC; എന്‍ ബി എഫ് സി) കളിലൊന്നാണ്.

Update: 2022-01-15 23:49 GMT

 

1992 ജൂലൈ 15 ന് രൂപീകരിച്ച മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് (മുമ്പ് മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) പ്രധാനമായും സ്വര്‍ണ്ണ വായ്പകള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി (എന്‍ ബി എഫ് സി) കളിലൊന്നാണ്. 15,765 കോടി രൂപയുടെ ആസ്തിയുള്ള സ്വര്‍ണ്ണ പണയ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിസ്റ്റഡ് കമ്പനിയാണിത്. ഇതില്‍ 11,735 കോടി രൂപയാണ് സ്വര്‍ണ്ണ വായ്പകള്‍.

24 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 4,199 ശക്തമായ ശാഖാ ശൃംഖലയിലൂടെ 3.8 ദശലക്ഷത്തിലധികം സ്വര്‍ണ്ണ വായ്പക്ക് പുറമെ, ഹൗസിംഗ്, വാഹന, ഉപകരണ വായ്പകളും കമ്പനി നല്‍കുന്നു.അതില്‍ വാണിജ്യ, വാഹന വായ്പകള്‍, ഇരുചക്രവാഹന വായ്പകള്‍, ട്രാക്ടര്‍, കാര്‍ വായ്പകള്‍ മൈക്രോഫിനാന്‍സ്, എസ് എം ഇ ഫിനാന്‍സ് പ്രോജക്റ്റ്, ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേറ്റ് ഫിനാന്‍സ്, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് എന്നിവ ഉള്‍പ്പെടുന്നു.

കമ്പനിയുടെ ഉപസ്ഥാപനമായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡാണ് ഭവന വായ്പ വിഭാഗം. 1994-95 വര്‍ഷത്തില്‍ കോഴിക്കോട്, ഗുരുവായൂര്‍, എറണാകുളം, തൃപ്രയാര്‍ എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ ആരംഭിച്ചു. 2002 ല്‍ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഫോറെക്‌സ് ബിസിനസ് ആരംഭിച്ചു. 2002-03 വര്‍ഷത്തില്‍ കമ്പനി വിവിധ സ്ഥലങ്ങളിലായി 8 പുതിയ ശാഖകള്‍ തുറന്നു. 2003-04 വര്‍ഷത്തില്‍ ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് വെഹിക്കിള്‍ ഫിനാന്‍സ് എന്നിവയുടെ കോര്‍പ്പറേറ്റ് ഏജന്റുമാരായി വിവിധ കരാറുകളില്‍ ഏര്‍പ്പെട്ടു.

 

Tags:    

Similar News