ഐഐഎം ബാംഗ്ലൂർ ഇന്ത്യയിലെ മികച്ച ബി-സ്കൂള്‍
ഐഐഎം ബാംഗ്ലൂർ 68.5 പോയിൻ്റിന് ഏഷ്യയിലെ എട്ടാമത്തെ ബി-സ്കൂള്‍
ബാഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (ഐഐഎം) ഇന്ത്യയിലെ ഏറ്റവും മികച്ച ബി സ്കൂള്‍(ബിസിനസ് സ്കൂള്‍). ക്വാക്വാറലി സൈമണ്ട് (ക്യൂഎസ്) ലോക യൂണിവേഴ്സിറ്റി റാങ്കിംഗിലാണ് (ഡബ്ല്യൂയുആർ) ബാംഗ്ലൂർ ഐഐഎം ൻ്റെ സ്ഥാനം മുന്നിലെത്തിയത്.ആഗോളതലത്തില്‍ 48 -ാം സ്ഥാനത്തെത്തിയപ്പോള്‍ ഏഷ്യയില്‍ എട്ടാം സ്ഥാനമാണുള്ളത്. മുന്‍വർഷം ആഗോളതലത്തില്‍ 50 -ാം സ്ഥാനത്തായിരുന്നു ബാംഗ്ലൂർ ഐഐഎം.
ഇന്ത്യയിലെ മറ്റ് പത്ത് ബിസിനസ് സ്കൂളുകളും 250 അംഗ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് ഓഫ് ബിസിനസ്സ് ആണ് ആഗോള തലത്തില്‍ ഒന്നാമത്. വാർട്ടണ്‍ സ്കൂള്‍, ഹാർവാഡ് ബിസിനസ് സ്കൂള്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.എഷ്യയിലെ ഒന്നാമന്‍ സിങ്കപ്പൂർ നാഷണല്‍ യൂണിവേഴ്സിറ്റിയാണ്.
ആഗോള തലത്തില്‍ ഐഐഎം അഹമ്മദാബാദ് 53-ാം മതും ഏഷ്യൻ തലത്തില്‍ ഒമ്പതാം സ്ഥാനത്തുമാണ്. ഇതിനു പുറമെ ഐഐഎം കല്‍ക്കട്ട (59), ഐഐഎം ഉദയ്പൂർ,ഇന്ത്യൻ സ്കൂള്‍ ഓഫ് ബിസിനസ്സ് ഐഐഎം ലക്നൌ എന്നീ ഇന്ത്യൻ സ്ഥാപനങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
തൊഴില്‍,സംരംഭകത്വം,ചിന്താനേതൃത്വം,വൈവിധ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.