അസിം പ്രേംജി സര്‍വ്വകലാശാല പി ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
- 2024 ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ക്ലാസുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ അഞ്ചാണ്.
കൊച്ചി: ബാംഗ്ലൂരിലെ അസിം പ്രേംജി സര്‍വ്വകലാശാലയില്‍ 2024-25 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍, എഡ്യൂക്കേഷണല്‍ അസ്സെയിന്‍മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരിക്കുലം ഡെവലപ്പര്‍മാര്‍, അധ്യാപകര്‍, അധ്യാപക പരിശീലനം നല്‍കുന്നവര്‍, വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍, ടെസ്റ്റ് പേപ്പര്‍ നിര്‍മ്മാതാക്കള്‍, ടെക്സ്റ്റ് ബുക്ക് എഴുത്തുകാര്‍, മറ്റ് എന്‍ ജി ഒ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ പാര്‍ട്ട്‌ടൈം കോഴ്‌സുകളില്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും പങ്കെടുക്കാം. വിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് വേണ്ടിയാണ് പഠന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2024 ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ക്ലാസുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ അഞ്ചാണ്. കോഴ്‌സിന് അപേക്ഷിക്കാനും യോഗ്യത, ഫീസ് തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്കും https://azimpremjiuniversity.edu.in/pgd-ea ല്‍ ബന്ധപ്പെടുക.