ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബോധ് ഗയ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കല്‍ക്കട്ടയാണ് ഈ സ്ഥാപനത്തിന്റെ മെന്റര്‍.

Update: 2022-01-14 23:57 GMT

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബോധ് ഗയ (ഐഐഎം ബിജി) ബിഹാറിലെ ബോധ് ഗയയിലുള്ള ഒരു സ്വയംഭരണ ബിസിനസ് സ്‌കൂളാണ്. 16-ാമത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ആണിത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കല്‍ക്കട്ടയാണ് ഈ സ്ഥാപനത്തിന്റെ മെന്റര്‍. ഐഐഎം ബീഹാര്‍ എന്നായിരുന്നു ആദ്യ പേര്.

2014-ലെ ഇന്ത്യന്‍ യൂണിയന്‍ ബജറ്റ് പ്രകാരം സ്ഥാപിച്ച അഞ്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളില്‍ (ഐഐഎം) ഒന്നായിരുന്നു. 2018-ല്‍, ഐഐഎം റായ്പൂരിലെ മാര്‍ക്കറ്റിംഗ് പ്രൊഫസറായ ഡോ. വിനിത സഹായിയെ ഐഐഎം ബോധ് ഗയയുടെ ആദ്യ ഡയറക്ടറായി ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ചു. ഐഐഎമ്മിനെ നയിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വനിതയാണ് ഡോ.വിനിത സഹായ്.

ഐഐഎം ബോധ് ഗയ സ്ഥിതി ചെയ്യുന്നത് ബുദ്ധമതക്കാരുടെ ഏറ്റവും പവിത്രമായ തീര്‍ത്ഥാടന കേന്ദ്രമായ ബോധ് ഗയ എന്ന ക്ഷേത്ര നഗരത്തിലാണ്. ബോധഗയ ഒരു കാലത്ത് അറിയപ്പെടുന്ന ലോകത്തിലെ പഠന കേന്ദ്രമായിരുന്നു, മധ്യേഷ്യ, മംഗോളിയ, കൊറിയ, ചൈന, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ബുദ്ധമതം മാത്രമല്ല, ശാസ്ത്രം, ഗണിതം, ഭരണം മുതലായവ പഠിക്കാന്‍ ഇവിടെ എത്തി. 2019 ജൂലൈയില്‍ എല്ലാ സൗകര്യങ്ങളുമുള്ള ക്യാമ്പസ് പ്രവര്‍ത്തന ക്ഷമമായി. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (പിജിപിഎം) രണ്ട് വര്‍ഷത്തെ, റെഗുലര്‍, ഫുള്‍ ടൈം റെസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ്. ഐഐഎം ബോധ് ഗയയുടെ പിജിപി കോഴ്‌സിലേക്കുള്ള പ്രവേശനം എല്ലാ വര്‍ഷവും കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്) വഴിയാണ് നടത്തുന്നത്.

ഐഐഎം ബോധ്ഗയയും അതിന്റെ ഉപദേഷ്ടാവായ ഐഐഎം കല്‍ക്കട്ടയുടെ അതേ അധ്യാപനരീതിയാണ് പിന്തുടരുന്നത്. ഐഐഎം ബോധ് ഗയ ഇന്ത്യയിലെ ഏറ്റവും മികച്ച ബി-സ്‌കൂളുകളില്‍ ഒന്നാണ്. ലോകമെമ്പാടുമുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരണത്തിലൂടെ അതിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക, സാമ്പത്തിക, നിയമ, സാങ്കേതിക, സാംസ്‌കാരിക, രാഷ്ട്രീയ പരിതസ്ഥിതികളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളോട് ഫലപ്രദമായി പ്രതികരിച്ചുകൊണ്ട് വികസനത്തിന്റെ വിശാലവും മികച്ചതുമായ കാഴ്ചപ്പാടിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ഉതകുന്നതാണ് രണ്ട് വര്‍ഷത്തെ പിജിപി പ്രോഗ്രാം.

 

Tags:    

Similar News