ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നാഗ്പൂര്‍
സമകാലിക വിഷയങ്ങള്‍, ഫാക്കല്‍റ്റി, വിദ്യാര്‍ത്ഥി കൈമാറ്റം, കൂടാതെ ഇരു സ്‌കൂളുകളും തമ്മിലുള്ള സാംസ്‌കാരിക വിനിമയം എന്നിവയെക്കുറിച്ചുള്ള സഹകരണ ഗവേഷണത്തിന് ഈ കരാര്‍ വഴിയൊരുക്കുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നാഗ്പൂര്‍ (ഐ ഐ എം നാഗ്പൂര്‍) മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു പൊതു ബിസിനസ്സ് സ്‌കൂളാണ്. ഇരുപത് ഐ ഐ എമ്മുകളില്‍ ഒന്നാണിത്. 2015 ജൂലൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനക്ഷമമായി. നിലവില്‍ഐ ഐ എം അഹമ്മദാബാദാണ് ഇതിന്റെ മെന്റര്‍. രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ്, പി എച്ച് ഡി കൂടാതെ നിരവധി ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു.
2015 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച ആറ് പുതിയ തലമുറ ഐ ഐ എംകളില്‍ ആദ്യത്തേതായിരുന്നു ഇത്. ഐ ഐ എം നാഗ്പ്പൂര്‍ 2020 ഫെബ്രുവരിയില്‍ ചുവോ യൂണിവേഴ്‌സിറ്റി, ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് സ്ട്രാറ്റജിക് മാനേജ്‌മെന്റ് (ചുവോ യൂണിവേഴ്സിറ്റി, ചൈന) എന്നിവയുമായി ഒരു കരാര്‍ ഒപ്പുവച്ചു. സമകാലിക വിഷയങ്ങള്‍, ഫാക്കല്‍റ്റി, വിദ്യാര്‍ത്ഥി കൈമാറ്റം, കൂടാതെ ഇരു സ്‌കൂളുകളും തമ്മിലുള്ള സാംസ്‌കാരിക വിനിമയം എന്നിവയെക്കുറിച്ചുള്ള സഹകരണ ഗവേഷണത്തിന് ഈ കരാര്‍ വഴിയൊരുക്കുന്നു. അത്തരം സഹകരണങ്ങള്‍ തുടരുന്നതിനും ജപ്പാനിലെ ഐഐഎം നാഗ്പ്പൂരിന്റെ അന്താരാഷ്ട്രവല്‍ക്കരണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമായി, അടുത്തിടെ പ്രൊഫ രാഹുല്‍ കുമാര്‍ സെറ്റിന്റെ അധ്യക്ഷതയില്‍ ഇന്‍ഡോ-ജപ്പാന്‍ റിസര്‍ച്ച് സെന്റര്‍ (ഐ ജെ ആര്‍ സി) കേന്ദ്രം സ്ഥാപിച്ചു.
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിലെ (ക്യാറ്റ്) സ്‌കോര്‍, മുന്‍കാല അക്കാദമിക് പ്രകടനം, ജോലി പരിചയം, അക്കാദമിക് വൈവിധ്യം എന്നിവ കണക്കിലെടുത്താണ് ദ്വിവത്സര ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കുള്ള പ്രവേശനം നല്‍കുന്നത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സീറ്റ് സംവരണം നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.