നൈപുണ്യത്തിന് പ്രാധാന്യം നല്‍കണം: രാജീവ് ചന്ദ്രശേഖര്‍

ദുബായ്: മഹാമാരിയ്ക്ക് ശേഷമുള്ള ലോകത്ത് നൈപുണ്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭക സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ചൊവ്വാഴ്ച ദുബായില്‍ സമാപിച്ച ഗ്ലോബ്ബല്‍ ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ഉപജീവന മാര്‍ഗങ്ങളെയും ബിസിനസുകളെയും തടസപ്പെടുത്തിയിരിക്കുന്നു എന്നും പുതിയ മേഖലകളിലേക്ക് പ്രവേശിക്കാന്‍ ആളുകള്‍ നൈപുണ്യശേഷി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലുടനീളം നൈപുണ്യശേഷി വര്‍ധിപ്പിക്കാനായി 14,000 വ്യാവസായിക പരിശീലന കേന്ദ്രങ്ങളും (ഐ ടി ഐ), 10,000 മുതല്‍ 12,000 വരെ പരിശീലന കേന്ദ്രങ്ങളും […]

Update: 2022-01-08 04:14 GMT

ദുബായ്: മഹാമാരിയ്ക്ക് ശേഷമുള്ള ലോകത്ത് നൈപുണ്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭക സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ചൊവ്വാഴ്ച ദുബായില്‍ സമാപിച്ച ഗ്ലോബ്ബല്‍ ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ഉപജീവന മാര്‍ഗങ്ങളെയും ബിസിനസുകളെയും തടസപ്പെടുത്തിയിരിക്കുന്നു എന്നും പുതിയ മേഖലകളിലേക്ക് പ്രവേശിക്കാന്‍ ആളുകള്‍ നൈപുണ്യശേഷി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്ത്യയിലുടനീളം നൈപുണ്യശേഷി വര്‍ധിപ്പിക്കാനായി 14,000 വ്യാവസായിക പരിശീലന കേന്ദ്രങ്ങളും (ഐ ടി ഐ), 10,000 മുതല്‍ 12,000 വരെ പരിശീലന കേന്ദ്രങ്ങളും 700 പ്രധാന്‍ മന്ത്രി കൗശല്‍ കേന്ദ്രങ്ങളുമുണ്ട്. ആളുകള്‍ സ്വയം നൈപുണ്യം വര്‍ധിപ്പിക്കാനും ഈ മേഖലയില്‍ പ്രവേശിക്കാനും ആഗ്രഹിക്കുന്നതിനാല്‍ അവര്‍ക്കാവശ്യമായ വിതരണശൃംഖല ഇന്ത്യയിലുണ്ടെന്ന് പി ടി ഐ യ്ക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

Tags:    

Similar News