ഇന്ത്യയില്‍നിന്ന് 2000കോടി ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് ആമസോണ്‍

  • കൂടുതല്‍ ചെറുകിട വില്‍പ്പനക്കാരെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കും
  • നിലവില്‍ ചെറുകിടക്കാര്‍ 70ശതമാനം വരെ വളര്‍ച്ച കൈവരിച്ചു

Update: 2023-11-18 11:31 GMT

2025 ഓടെ ഇന്ത്യയില്‍ നിന്ന് 2000കോടി ഡോളറിന്റെ ചരക്ക് കയറ്റുമതി ആമസോണ്‍ ലക്ഷ്യമിടുന്നതായി കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ ചെറുകിട വില്‍പ്പനക്കാരെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലേക്ക് ചേര്‍ത്തുകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാമെന്നാണ് ആമസോണ്‍ കരുതുന്നത്.

'ഈ വര്‍ഷം സൈന്‍ അപ്പ് ചെയ്ത സംരംഭകരുടെ എണ്ണം ഞങ്ങള്‍ക്ക് വളരെ പ്രോത്സാഹനമാണ്. ഞങ്ങള്‍ സ്‌കെയില്‍ ഉയര്‍ത്താന്‍ നോക്കുകയാണ്,' ആമസോണ്‍ ആഗോള ട്രേഡ് ഡയറക്ടര്‍ ഭൂപേന്‍ വകാങ്കര്‍ ഒരു വ്യവസായ പരിപാടിയില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച മുതല്‍ 11 ദിവസത്തെ ഷോപ്പിംഗ് കാലയളവായ ബ്ലാക്ക് ഫ്രൈഡേ സൈബര്‍ മണ്‍ഡേ വില്‍പ്പനയ്ക്ക് മുന്നോടിയായി 'മെയ്ഡ് ഇന്‍ ഇന്ത്യ' ഓര്‍ഗാനിക് ഹെല്‍ത്ത് സപ്ലിമെന്റുകള്‍, ബാത്ത് ടവലുകള്‍, ചണം റഗ്ഗുകള്‍, കുട്ടികള്‍ക്കുള്ള റോബോട്ടിക് ഗെയിമുകള്‍ എന്നിവയ്ക്ക് വലിയ ഡിമാന്‍ഡുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കമ്പനി 100,000 ചെറുകിട നിര്‍മ്മാതാക്കളെ ചേര്‍ത്തിട്ടുണ്ട്.ഇ-കൊമേഴ്സ് കയറ്റുമതി ആരംഭിക്കുന്നതിനായി കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചവര്‍വരെ ഇതിലുണ്ട്.

വില്‍പ്പനക്കാരില്‍ ചിലര്‍ ആദ്യമായി കയറ്റുമതി ചെയ്യുന്നവരാണെന്നും വകാങ്കര്‍ പറഞ്ഞു. നേരത്തെ ആഗോള വിപണികളിലേക്ക് പ്രവേശനം ഇല്ലാതിരുന്ന ആയിരക്കണക്കിന് ചെറുകിട കയറ്റുമതിക്കാര്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ പ്രതിവര്‍ഷം 70% ബിസിനസ് വളര്‍ച്ച കൈവരിച്ചു.

ഇത് ലോജിസ്റ്റിക്സ് പിന്തുണയും ആഗോളതലത്തില്‍ 200 ദശലക്ഷത്തിലധികം ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ആക്സസും നല്‍കി, അദ്ദേഹം പറഞ്ഞു.

പക്ഷേ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി പ്രതിവര്‍ഷം 7% കുറഞ്ഞു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍, സൗന്ദര്യം, വസ്ത്രങ്ങള്‍, വീട്, അടുക്കള, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്.

ഹാലോവീന്‍, താങ്ക്‌സ്ഗിവിംഗ്, ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ,ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ അവധിദിനങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, ജര്‍മ്മനി തുടങ്ങിയ വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നു. കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാര്‍ച്ച് 31 ന് മുമ്പ് സൈന്‍ അപ്പ് ചെയ്യുന്ന കയറ്റുമതിക്കാര്‍ക്കായി ആമസോണ്‍ അതിന്റെ ആഗോള വില്‍പ്പന പ്രോഗ്രാമിന്റെ സബ്സ്‌ക്രിപ്ഷന്‍ ഫീസ് ആദ്യത്തെ മൂന്ന് മാസത്തേക്ക് കുറച്ചിട്ടുമുണ്ട്.

Tags:    

Similar News