വിലക്കുറവിന്റെ ആഘോഷവുമായി ആമസോണിന്റെ പ്രൈംഡേ വില്‍പ്പന

  • വില്‍പ്പന നാളെ (ജൂലൈ16) അവസാനിക്കും
  • ലാപ്ടോപ്പുകള്‍, ഇയര്‍ഫോണുകള്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ആക്സസറികള്‍, ഗൃഹോപകരണങ്ങള്‍ വിലക്കുറവില്‍
  • ഐഫോണ്‍ 14ന് ആകര്‍ഷകമായ ഡിസ്‌കൗണ്ട്

Update: 2023-07-15 07:19 GMT

ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ പ്രൈംഡേ സെയ്ല്‍ വൈറലാകുന്നു. ഇന്നും നാളെയുമാണ് (ജൂലെ 15-16) വില്‍പ്പന നടക്കുന്നത്. അമ്പരപ്പിക്കുന്ന ഡിസ്‌കൗണ്ടുകളോൗടെ ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ നിരനിരയായി ഒരുക്കിയിരിക്കുകയാണ് ആമസോണ്‍. ഇന്‍സ്റ്റന്റ് വിലക്കിഴിവുകളും നിരവധി ഓഫറുകളും എല്ലാം ഉല്‍പ്പന്നങ്ങളെ കുറഞ്ഞവിലക്ക് വാങ്ങാന്‍ പര്യാപ്തമാക്കുന്നു. പ്രൈം സബ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായാണ് രണ്ട് ദിവസത്തെ വില്‍പ്പന.

ഉപഭോക്താക്കള്‍ക്ക് ലാപ്ടോപ്പുകള്‍, ഇയര്‍ഫോണുകള്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ആക്സസറികള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങളില്‍ വിപുലമായ ഓഫറുകളും ഗണ്യമായ കിഴിവുകളും ഇപ്പോള്‍ പ്രയോജനപ്പെടുത്താം.

നിങ്ങള്‍ക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇത് അനുയോജ്യമായ സമയമാണ്. ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 10ശതമാനം (2500 രൂപ വരെ) അധിക കിഴിവ് ലഭിക്കും.

Apple, Samsung, Motorola, iQoo, Realme, OnePlsu തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളില്‍ മികച്ച ഡീലുകളാണ് ഈ ദിവസങ്ങളില്‍ ഉള്ളത്.

ആമസോണില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൈം ഡേ വില്‍പ്പനയില്‍ ആപ്പിള്‍ ഐഫോണ്‍ 14 65,999 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ വില 79900 രൂപയാണ്. ഇഎംഐ ഇതര ഇടപാടുകള്‍ക്കായി എസ്ബിഐ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഐഫോണ്‍ 14 വാങ്ങുമ്പോള്‍ പ്രൈം അംഗങ്ങള്‍ക്ക് 750 രൂപ അധിക കിഴിവ് ലഭിക്കും.

OnePlus Nord CE 2 Lite 5G നിലവില്‍ കുറഞ്ഞ വിലയില്‍ ഈ ദിവസങ്ങളില്‍ ലഭ്യമാണ്. 17,499രൂപയ്ക്ക് ഈ മോഡല്‍ ലഭിക്കും. ഇതിന്റെ യഥാര്‍ത്ഥവില 19,999 ആണ്. പ്രൈം ഉപഭോക്താക്കള്‍ക്ക് ചെക്ക്ഔട്ട് സമയത്ത് 500 വൗച്ചര്‍ കിഴിവ് ലഭിക്കും.

മാത്രമല്ല, ആമസോണ്‍ ലിസ്റ്റിംഗില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിലക്കുറവ് ലഭിക്കും.

ആമസോണ്‍ പ്രൈം ഡേ വില്‍പ്പനയില്‍ Samsung Galaxy S20 FE 5G ഇപ്പോള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഇതിന്റെ യഥാര്‍ത്ഥ റീട്ടെയില്‍ വില വളരെ ഉയര്‍ന്നതാണ് . ഈമോഡല്‍ 26,999 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്. മുകളില്‍പറഞ്ഞ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 2000 രൂപയുടെ കിഴിവുെ നേടാനാകും.

ചൈനീസ് ജനപ്രിയ മോഡലായ ഷഓമി 12 പ്രോയുടെ വില വരിശേധിക്കാം. ഈ മോഡല്‍ ഈ ദിവസങ്ങളില്‍ 41,999രൂപയ്ക്ക് വാങ്ങാനാകും. അതിന്റെ യഥാര്‍ത്ഥവില 62,999 രൂപയാണ്. ഉപഭോക്താക്കള്‍ക്ക് കിഴിവുള്ള വിലയ്ക്ക് പുറമേ, മുകളില്‍ പറഞ്ഞ രണ്ട് ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 2,250 രൂപയുടെ തല്‍ക്ഷണ കിഴിവും ആസ്വദിക്കാം.

പ്രൈം ഡേ വില്‍പ്പനയില്‍ iQoo Neo 7 Pro 5G ഡിസ്‌കൗണ്ട് വിലയായ 27,999 രൂപയ്ക്ക് ലഭിക്കും.

Tags:    

Similar News