ഇന്ത്യ സിമന്റ്സ് അറ്റാദായത്തിലും വരുമാനത്തിലും വന്‍ വർദ്ധനവ്

ഡെല്‍ഹി: ഇന്ത്യ സിമന്റ്സിന്റെ ജൂൺ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 86 ശതമാനം വര്‍ധിച്ച് 79.98 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 43.05 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഒന്നാം പാദത്തില്‍ 44.87 ശതമാനം ഉയര്‍ന്ന് 1,514.35 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,045.25 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് ജൂണ്‍ പാദത്തില്‍ 61.6 ശതമാനം വര്‍ധിച്ച് 1,588.90 കോടി രൂപയായി. […]

Update: 2022-08-15 02:00 GMT

ഡെല്‍ഹി: ഇന്ത്യ സിമന്റ്സിന്റെ ജൂൺ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 86 ശതമാനം വര്‍ധിച്ച് 79.98 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 43.05 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഒന്നാം പാദത്തില്‍ 44.87 ശതമാനം ഉയര്‍ന്ന് 1,514.35 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,045.25 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തം ചെലവ് ജൂണ്‍ പാദത്തില്‍ 61.6 ശതമാനം വര്‍ധിച്ച് 1,588.90 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 983.11 കോടി രൂപയായിരുന്നു.

Tags:    

Similar News