എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാരെയുടെ കാലാവധി നീട്ടിയേക്കും

  • എസ്ബിഐ ചെയര്‍മാന്റെ പ്രായപരിധി 63 വയസാണ്.
  • 2020 ഒക്ടോബര്‍ ഏഴിനാണ് എസ്ബിഐ ചെയര്‍മാനായി മൂന്ന് വര്‍ഷത്തേക്ക് ദിനേശ് ഖാരെയെ നിയമിച്ചത്.

Update: 2023-10-05 14:03 GMT

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ചെയര്‍മാന്‍ ദിനേശ് ഖാരെയുടെ കാലാവധി 2024 ഓഗസ്റ്റ് 28 വരെ സര്‍ക്കാര്‍ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. 2020 ഒക്ടോബര്‍ ഏഴിനാണ് എസ്ബിഐ ചെയര്‍മാനായി മൂന്ന് വര്‍ഷത്തേക്ക് ദിനേശ് ഖാരെയെ നിയമിച്ചത്. എസ്ബിഐ ചെയര്‍മാന്റെ പ്രായപരിധി 63 വയസാണ്. ഖാരെയ്ക്ക് അടുത്ത വര്‍ഷം 63 വയസ് പൂര്‍ത്തിയാകും.

1984 ലാണ് ഖാരെ എസ്ബിഐയില്‍ പ്രൊബേഷനറി ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. റീട്ടെയില്‍ വായ്പ, എസ്എംഇ വായ്പ, കോര്‍പറേറ്റ് വായ്പ, നിക്ഷേപം, അന്താരാഷ്ട്ര ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍, ശാഖകളുടെ നടത്തിപ്പ് എന്നിവയെക്കുറിച്ചെല്ലാം അറിവും അനുഭവ സമ്പത്തുമുള്ള വ്യക്തിയാണ് ദിനേശ് ഖാരെ. എസ്ബിഐ വൃത്തങ്ങള്‍ക്കിടയില്‍ ജനറല്‍ ബാങ്കിംഗ് സ്‌പെഷ്യലിസ്റ്റായാണ് ഖാരെ അറിയപ്പെടുന്നത്. ഔദ്യോഗികമായി ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും വന്നിട്ടില്ല.

Tags:    

Similar News