എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍

Update: 2023-10-05 16:36 GMT

പ്രായമായവര്‍, വികലാംഗര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ഇനി എസ്ബിഐയുടെ ബാങ്കിംഗ് സേവനങ്ങള്‍ വീട്ടു പടിക്കല്‍ ലഭ്യമാകും. മൊബൈല്‍ ഹാന്‍ഡില്‍ഡ് ഡിവൈസ് എന്ന പുതിയ സേവനത്തിലൂടെയാണ് എസ്ബിഐ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കുന്നത്. ഇതിനായി കസ്റ്റമര്‍ സര്‍വീസ് പോയിന്റ് ഏജന്റുമാരെ ബാങ്ക് നിയമിക്കും.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) എല്ലാ ഉപഭോക്താക്കളെയും ഉള്‍പ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മൊബൈല്‍ ഹാന്‍ഡില്‍ഡ് ഡിവൈസ് സേവനത്തിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് പ്രധാനപ്പെട്ട ബാങ്കിംഗ് സേവനങ്ങളാണ് ലഭ്യമാക്കുന്നത്. പണം പിന്‍വലിക്കല്‍, നിക്ഷേപം, ഫണ്ട് ട്രാന്‍സ്ഫര്‍, ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ് എന്നീ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സേവനങ്ങള്‍് നല്‍കാന്‍ ബാങ്കിന്റെ കസ്റ്റമര്‍ സര്‍വീസ് പോയിന്റ് ഏജന്റുമാര്‍ (സിഎസ്പി) വീടുകളിലെത്തുമെന്നും ബാങ്ക് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ ബാങ്കിന്റെ ഉപഭോക്തൃ സേവന പോയിന്റ് ഔട്ട്‌ലെറ്റുകളിലൂടെ നടത്തുന്ന മൊത്തം ഇടപാടുകളില്‍ 75 ശതമാനത്തോളം ഇതില്‍ ഉള്‍പ്പെടുത്തുമെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

ഈ പദ്ധതിയില്‍ അക്കൗണ്ട് തുറക്കല്‍, കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാകല്‍ തുടങ്ങിയ സേവനങ്ങളും ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതായും ബാങ്ക് അറിയിച്ചു.

Tags:    

Similar News