ഭയക്കേണ്ട; വ്യാപാരികളില്‍ നിന്നും പിന്തുണ ഉറപ്പാക്കി പേടിഎം

    Update: 2024-02-12 10:36 GMT

    ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും വ്യാപാരികളുടെ പിന്തുണ ഉറപ്പാക്കി പേടിഎം. തടസ്സങ്ങളില്ലാതെ സേവന തുടര്‍ച്ച വ്യാപാരികള്‍ക്ക് ഉറപ്പു നല്‍കുന്നതായി കമ്പനിഒരു ബ്ലോഗ് പോസ്റ്റിലൂടെ  അറിയിച്ചു. പേടിഎമ്മുമായുള്ള ദീര്‍ഘകാല ബന്ധത്തില്‍ പല പ്രമുഖ കമ്പനികളും സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ബ്ലോഗ് അവകാശപ്പെട്ടു..

    പേടിഎമ്മം ആപ്പും സേവനങ്ങളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തനം തുടരുമെന്ന് ഉപഭോക്താക്കള്‍ക്കും വ്യാപാര പങ്കാളികള്‍ക്കും ഉറപ്പു നല്‍കിയിരിക്കുകയാണ് പേടിഎം. പേടിഎം പേയ്‌മെന്റ് ബാങ്ക് ബാക്ക് എന്‍ഡ് ബാങ്കായി പ്രവര്‍ത്തുന്നിടത്തോളം ഈ സേവനങ്ങളില്‍ മറ്റ് പങ്കാളിത്ത ബാങ്കുകളിലേക്ക് ഇടപാടുനടത്താന്‍ തടസമില്ലെന്നും പേടിഎം അറിയിച്ചു. പേടിഎം ക്യുആര്‍ കോഡുകള്‍, സൗണ്ട്‌ബോക്‌സ്, കാര്‍ഡ് മെഷീനുകള്‍ തുടങ്ങിയവയില്‍ വ്യാപാരി പങ്കാളികള്‍ക്ക് തുടര്‍ന്നും പ്രയോജനം നേടാമെന്നും കമ്പനി പറഞ്ഞു.

    കഴിഞ്ഞ മാസമാണ് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നാരോപണവുമായി പേടിഎമ്മിന്റെ ഇടപാടുകളില്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ട് വന്നത്. ഫാസ്ടാഗ് നിക്ഷേപങ്ങള്‍ എടുക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍, ഏല്ലാവിധത്തിലുമുള്ള ഉപഭോക്തൃ അക്കൗണ്ടുകള്‍ തുറക്കല്‍, പ്രീപെയ്ഡ് സേവനങ്ങള്‍- വാലറ്റുകള്‍- കാര്‍ഡുകള്‍ എന്നിവയുടെ ടോപ്പ്-അപ്പ് എന്നിങ്ങനെ ഒട്ടുമിക്ക ബിസിനസുകളും നിര്‍ത്തിവെക്കാനാണ് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

    'ഞങ്ങള്‍ രണ്ട് വര്‍ഷമായി പേടിഎമ്മുമായി പ്രവര്‍ത്തിക്കുന്നു. മുമ്പത്തെപ്പോലെ പേടിഎം സേവനങ്ങള്‍ ഉപയോഗിക്കുന്നത് തുടരാന്‍ ഞാന്‍ എല്ലാവരോടും ശക്തമായി ശുപാര്‍ശ ചെയ്യുന്നു,' ഹോട്ട്‌സ്‌പോട്ട് റീട്ടെയ്‌ലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സത്യ എന്‍ സത്യേന്ദ്ര പറഞ്ഞു.

    പേടിഎം വാഗ്ദാനം ചെയ്യുന്ന സേവനത്തെക്കുറിച്ച് കാല്‍വിന്‍ ക്ലീന്‍, ടോമി ഹില്‍ഫിഗര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ നടത്തുന്ന  അരവിന്ദ് ലിമിറ്റഡ്, അദ്വൈത് ഹ്യുണ്ടായ്, സ്മാഷ്, ബിബ ഫാഷന്‍, എന്നി ബ്രാൻഡുകളും സന്തുഷ്ടരാണെന്ന് ബ്ലോഗ് വ്യക്തമാക്കി.


    Tags:    

    Similar News