ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ മെയ് ഒന്നുമുതലുള്ള ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം
- അക്കൗണ്ടുടമകള്‍ ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം
- മെയ് ഒന്നുമുതലാണ് മാറ്റങ്ങള്‍
- ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസ്, ഐഎംപിഎസ് ഇടപാടുകള്‍ എന്നീ ചാര്‍ജുകളിലൊക്കെ മാറ്റങ്ങളുണ്ട്
ഐസിഐസിഐ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് സേവന നിരക്കുകളില്‍ മെയ് ഒന്നു മുതല്‍ മാറ്റങ്ങളുണ്ട്. ചെക്ക്ബുക്ക് ഇഷ്യു, ഐഎംപിഎസ് ഇടപാടുകള്‍ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് എന്നിവ ശ്രദ്ധേയമായ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. വിവിധ ഇടാപാടുകളുടെ ചാര്‍ജുകളിലെ മാറ്റങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.
ഡെബിറ്റ് കാര്‍ഡ് ഫീസ്
വാര്‍ഷിക ഫീസ് സാധരണ സ്ഥലങ്ങളില്‍ 200 രൂപ. ഗ്രാമീണ പ്രദേശങ്ങളില്‍ 99 രൂപ
ചെക്ക് ബുക്ക്
പ്രതിവര്‍ഷം 25 ചെക്ക് ലീഫുകള്‍ക്ക് ചാര്‍ജില്ല. പിന്നീട് 25,000 രൂപ വരെയുള്ള ചെക്ക് ലീഫുകള്‍ക്ക് നാല് രൂപ നല്‍കണം
പണമിടപാടുകള്‍
സ്വന്തം ബ്രാഞ്ച് :ഒരു മാസത്തെ മൂന്ന് സൗജന്യ ഇടപാടുകള്‍ക്കുശേഷം ഓരോ ഇടപാടിനും 150 രൂപ ഈടാക്കും.
ഒരു ലക്ഷം രൂപയുടെ പ്രതിമാസ സൗജന്യം ഇടപാടുകള്‍ക്ക് ശേഷം 1000 രൂപയ്ക്ക് 5 രൂപ അല്ലെങ്കില്‍ 150 രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അതാണ് ഈടാക്കുന്നത്.
സ്വന്തം ബ്രാഞ്ച് അല്ലെങ്കില്‍: 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 1,000 രൂപയ്ക്ക് അഞ്ച് രൂപ അല്ലെങ്കില്‍ 150 രൂപ ഇതില്‍ ഏതാണോ കൂടുതല്‍ അത് ഈടാക്കും.
മൂന്നാം കക്ഷി ഇടപാടുകള്‍ക്ക് 25,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 150 രൂപയാണ് ഫീസ്
ഡിഡി, പിഒ എന്നിവ കാന്‍സല്‍ ചെയ്യല്‍, ഡ്യൂപ്ലിക്കേറ്റ് , പുനര്‍ മൂല്യ നിര്‍ണയം എന്നിവയ്ക്ക് 100 രൂപ.
ഐഎംപിഎസ് ഇടപാടുകള്‍
1000 രൂപവരെയുള്ള ഓരോ ഇടപാടിനും 2.50 രൂപ
1001 രൂപ മുതല്‍ 25,000 വരെ ഓരോ ഇടപാടിനും അഞ്ച് രൂപ.
25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപ
ഫോട്ടോ അറ്റസ്‌റ്റേഷന്‍ 100 രൂപ
സിഗ്നേച്ചര്‍ അറ്റസ്റ്റേഷന്‍ 100 രൂപ
സ്റ്റോപ്പ് പേയ്‌മെന്റ് ചാര്‍ജ് 100 രൂപ
ചാര്‍ജില്ലാത്ത ഇടപാടുകള്‍
അക്കൗണ്ട് ക്ലോഷര്‍
ബാലന്‍സ് സര്‍ട്ടിഫിക്കറ്റ്
പലിശ സര്‍ട്ടിഫിക്കറ്റ്
പഴയ ട്രാന്‍സാക്ഷന്‍ രേഖകള്‍ക്ക്
ഇസിഎസ് സ്റ്റോപ്പ് പേയ്‌മെന്റ്
ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ യൂസര്‍ ഐഡി, പാസ് വേര്‍ഡ് മാറ്റല്‍
സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍
അഡ്രസ് മാറ്റാനുള്ള അപേക്ഷ
ലോക്കര്‍ വാടക
ഗ്രാമീണ മേഖലയില്‍ ചെറിയ ലോക്കറിന് 1,200 രൂപ മുതല്‍ ആരംഭിക്കുന്ന വാടക മെട്രോ നഗരത്തില്‍ 4,000 രൂപയാകും.