സിംഗപ്പൂരില്‍ ആദ്യ ശാഖ തുറക്കാനൊരുങ്ങി എച്ച്ഡിഎഫ്‌സി ബാങ്ക്
- 60 ലക്ഷമാണ് സിംഗപ്പൂരിലെ ജനസംഖ്യ
- ലണ്ടന്‍, ഹോങ്കോങ്, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്
- ഇന്ത്യയില്‍ വായ്പകളിലാണു എച്ച്ഡിഎഫ്‌സി ബാങ്ക് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
സിംഗപ്പൂരിലെ മോണിറ്ററി അതോറിറ്റിക്കാണ് ബാങ്കിംഗ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഏത് തരത്തിലുള്ള ബാങ്കിംഗ് ലൈസന്‍സിനാണ് എച്ച്ഡിഎഫ്‌സി ബാങ്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതെന്നു വ്യക്തമല്ല.
ഫുള്‍ ബാങ്ക്‌സ്, ക്വാളിഫയിംഗ് ബാങ്ക്‌സ്, ഹോള്‍സെയില്‍ ബാങ്ക്‌സ് എന്നിങ്ങനെയായി സിംഗപ്പൂരില്‍ മൂന്ന് തരം ബാങ്കിംഗ് ലൈസന്‍സുകളാണുള്ളത്.
എസ്ബിഐ, ഐസിഐസിഐ ബാങ്കുകള്‍ക്ക് സിംഗപ്പൂരില്‍ ഫുള്‍ ബാങ്കിംഗ് ലൈസന്‍സ് ഉള്ള ബാങ്കുകളാണ്.
ഇന്ത്യന്‍ പ്രവാസികളുടെ സേവിംഗ്‌സ്, ടേം ഡിപ്പോസിറ്റുകളാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം മോര്‍ട്ട്‌ഗേജുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ബാങ്കിന് പദ്ധതിയുണ്ട്.
ഇന്ത്യയില്‍ വായ്പകളിലാണു ബാങ്ക് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
60 ലക്ഷമാണ് സിംഗപ്പൂരിലെ ജനസംഖ്യ. ഇതില്‍ ആറര ലക്ഷത്തോളം പേര്‍ ഇന്ത്യന്‍ വംശജരാണ്. ഈയൊരു ഘടകമാണ് സിംഗപ്പൂരില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിനെ പ്രേരിപ്പിക്കുന്നത്.
ലണ്ടന്‍, ഹോങ്കോങ്, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്.