ഡോളർ നിക്ഷേപങ്ങളുടെ ആകർഷണം കുറയുന്നുവോ?
ഇപ്പോഴും ഇന്ത്യൻ ബാങ്കുകളിലേക്ക്, പ്രവാസികളുടെ പണത്തിന്റെ ഒഴുക്ക് വലിയ നിലയിൽ തുടരുന്നുണ്ടങ്കിലും, ഇതിൽ ചെറിയൊരു ഭാഗം മാത്രമേ ബാങ്കുകളിലെ നിക്ഷേപങ്ങളായി മാറുന്നുള്ളു.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലെ ഡോളർ നിക്ഷേപങ്ങളുടെ വളർച്ച താഴോട്ടാണ്. ഡോളർ നിക്ഷേപങ്ങളിലെ ഇന്ത്യയിലേയും വിദേശ വിപണികളിലേയും പലിശ നിരക്കുകളുടെ അന്തരം വളരെ വേഗം കുറയുന്നതാണ് ഇതിനു പ്രധാന കാരണം.
പ്രവാസികൾ ജോലി ചെയ്യന്ന രാജ്യങ്ങളിൽ ഇപ്പോൾ മുമ്പുള്ളതിനേക്കാളും നിക്ഷേപങ്ങൾക്കുള്ള അവരങ്ങൾ കൂടിയതും ഇതിനൊരു കാരണമാണ്
ഇപ്പോഴും ഇന്ത്യൻ ബാങ്കുകളിലേക്ക്, പ്രവാസികളുടെ പണത്തിന്റെ ഒഴുക്ക് വലിയ നിലയിൽ തുടരുന്നുണ്ടങ്കിലും, ഇതിൽ ചെറിയൊരു ഭാഗം മാത്രമേ ബാങ്കുകളിലെ നിക്ഷേപങ്ങളായി മാറുന്നുള്ളു.
``ഞങ്ങളുടെ പ്രവാസികളായ കസ്റ്റമേഴ്സിന് തീർച്ചയായും അവർ താമസിക്കുന്ന രാജ്യങ്ങളിൽ ഇപ്പോൾ നിക്ഷേപങ്ങൾക്ക് വിവിധങ്ങളായ പദ്ധതികൾ ഉണ്ട്. തന്നയുമല്ല, അടുത്ത കാലത്തായി ആ പദ്ധതികൾ പലതു വളരെ ആകര്ഷണീയമാവുകയും ചെയ്തു ,'' ഫെഡറൽ ബാങ്കിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫെഡറൽ ബാങ്ക് അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ 31 , 2023 നു അവസാനിച്ച കഴിഞ്ഞ വര്ഷം, ബാങ്കിലെ നിക്ഷേപം 19 ശതമാനം വളർന്നു 201,408 കോടിയിൽ നിന്ന് 239,591 കോടി ആയപ്പോൾ, ഈ കാലയളവിലെ എൻ ആർ ഐ നിക്ഷേപങ്ങളുടെ വളർച്ച ഇതിനു വളരെ പിന്നിലായിരുന്നു. അത് വെറും 6 ശതമാനം വർധിച്ചു 68,834 കോടിയിൽ നിന്ന് 72,671 കോടി ആയി.
ത്രൈമാസ കാലയളവിലെ വളർച്ച നോക്കുകയാണെകിൽ ഡിസംബർ 31 , 2023 ൽ അവസാനിച്ച മൂന്നാം പാദത്തിൽ, എൻ ആർ ഐ നിക്ഷേപങ്ങൾ വെറും 3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിൽ 70,571 കോടി ആയിരുന്നത്, മൂന്നാം പാദത്തിൽ വെറും 72,671 കോടി മാത്രമായാണ് വളർന്നത്
കുതിച്ചു പായുന്ന പണപ്പെരുപ്പം തടയാൻ യു എസ് ഉൾപ്പെടയുള്ള വികസിത വിപണികൾ നിരക്കുകൾ കൂട്ടിയതോടെ, ആ രാജ്യങ്ങളിലേയും, ഇന്ത്യയിലേയും നിരക്കുളുടെ വ്യത്യാസം 100 ബൈസിസ് പോയിന്റ് മുതൽ 125 ബൈസിസ് പോയിന്റ് വരെ ആയി കുറഞ്ഞു. അതോടെ എൻ ആർ ഐ കൾക്ക് അവരുടെ ഫണ്ടുകൾ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിക്കാനുള്ള താല്പര്യം വല്ലാതെ കുറഞ്ഞു.
``ഇപ്പോൾ മിഡിൽ ഈസ്റ്റിലെ പല ബാങ്കുകളും ഡോളർ നിക്ഷേപത്തിന് നൽകുന്ന നിരക്കുകൾ ഏതാണ്ട് ഞങളുടെ നിരക്കുകളോടെ അടുത്താണ് , അങ്ങനെയുള്ളപ്പോൾ പിന്നെ എത്ര പ്രവാസികൾ ഇവിടെയുള്ള ബാങ്കുകളിലെ ഡോളർ പദ്ധതികളിൽ നിക്ഷേപിക്കാൻ താല്പര്യ൦ കാണിക്കും, സൗത്ത് ഇന്ത്യൻ ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ചോദിക്കുന്നു.
ഇത് കൂടാതെ ഇനിടയിൽ ഓഹരി വിപണി , റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലും നിക്ഷേപത്തിനുള്ള അവസരങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി രാജ്യത്ത് വളരെ അധികം വർധിച്ചു. ഇതും ഇന്ത്യൻ ബാങ്കുകളുടെ ഡോളർ നിക്ഷേപങ്ങൾ അനാകര്ഷണമാകാൻ മറ്റൊരു പ്രധാനപ്പെട്ട കാരണമായി.
``കോവിഡാനന്തരം പ്രവാസികളുടെ പെരുമാറ്റങ്ങളിൽ ഘടനാപരമായ ചില മാറ്റങ്ങൾ സഭവിച്ചുട്ടുണ്ട്. അതിന്റെ ചില പ്രതിഫലനങ്ങൾ അവരുടെ സമ്പാദ്യ ഇടങ്ങളിലും ദൃശ്യമാണ്. അങ്ങനെ വന്നിട്ടുള്ള വളരെ ചെറിയ ഘടനാപരമായ മാറ്റങ്ങളാണ് അവരുടെ ഈ നിക്ഷേപ മാറ്റങ്ങളിലും കാണുന്നത്,, ഇത് കൊണ്ട് ഒരു കൂട്ടരുടെ വിപണി വിഹിതം കുറയുകയും മറ്റൊരു കൂട്ടരുടെ വിപണി വിഹിതം കൂടുകയോ ചെയ്യുന്നില്ല,'' ഫെഡറൽ ബാങ്ക് സി ഇ ഒ യും, എം ഡി യു മായ ശ്യാം ശ്രീനിവാസൻ പറയുന്നു.