ഫിന്‍കെയര്‍-എയു ബാങ്ക് ലയനത്തിന് സിസിഐ അംഗീകാരം
- ഫിന്‍കെയര്‍ ഒരു ബാങ്കിംഗ് കമ്പനിയാണ്
ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (ഫിന്‍കെയര്‍), എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (എയു) എന്നിവയുടെ ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി. ഫിന്‍കെയറില്‍ എയു ലയിക്കുന്നതിനാല്‍ ഫിന്‍കെയര്‍ ഓഹരി ഉടമകള്‍ക്ക് എയുവിലും ഓഹരികള്‍ സ്വന്തമാക്കാനാകും.
വ്യക്തിപരവും നിക്ഷേപങ്ങള്‍, വായ്പകള്‍, അഡ്വാന്‍സുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍, സ്ഥാപനപരമായ ബാങ്കിംഗ്, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വാണിജ്യപരവുമായ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ഒരു ബാങ്കിംഗ് കമ്പനിയാണ് എയു. എഡി-II ബാങ്ക് വിഭാഗത്തിന് (ഫോറിന്‍ എക്‌സ്‌ചേഞ്ച്) കീഴില്‍ ബിസിനസ്സ് ഇടപാട് നടത്താനും എയുവിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
ഇന്‍ഷുറന്‍സ്, നിക്ഷേപ ഉല്‍പന്നങ്ങളായ മ്യൂച്വല്‍ ഫണ്ടുകള്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍ എന്നിവയുടെ വിതരണം പോലുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എയു നടത്തുന്നു.
അതേസമയം ഫിന്‍കെയര്‍ ഒരു ബാങ്കിംഗ് കമ്പനിയാണ്. ഡെപ്പോസിറ്റ് സേവനങ്ങള്‍ (സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, ആവര്‍ത്തന നിക്ഷേപങ്ങള്‍), വായ്പാ സേവനങ്ങള്‍ (റീട്ടെയില്‍, മൈക്രോഫിനാന്‍സ് ലോണുകള്‍ ഉള്‍പ്പെടെ), ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ നല്‍കുന്നു. ഇന്‍ഷുറന്‍സ് പോലുള്ള മറ്റ് സേവനങ്ങളും ഫിന്‍കെയര്‍ നല്‍കുന്നു.