എല്ലാ കണ്ണുകളും കാനറ ബാങ്കിലേക്ക്: ഓഹരി വിഭജന തീരുമാനം 26 ന് അറിയാം

  • ആറ് മാസത്തിനുള്ളില്‍, ഓഹരി വില 325 രൂപയില്‍ നിന്ന് 580 രൂപയായി
  • മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നു കൂടിയാണു കാനറ ബാങ്ക് ഓഹരി
  • 2017 ഫെബ്രുവരി 20-ന് കാനറ ബാങ്ക് അവകാശ ഓഹരികളിറക്കിയിരുന്നു
;

Update: 2024-02-24 10:31 GMT
canara bank share split, board meeting on 26
  • whatsapp icon

പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ഓഹരി വിഭജിക്കുന്നു. ഇതു സംബന്ധിച്ച തീരുമാനം ഫെബ്രുവരി 26 ന് അറിയാം. അന്നാണ് ബാങ്ക് ഡയറക്ടര്‍മാരുടെ യോഗം ചേരുന്നത്.

ഈയൊരു കാരണം കൊണ്ടു തന്നെ ഫെബ്രുവരി 26 തിങ്കളാഴ്ച എല്ലാ കണ്ണുകളും പതിയുന്നത് കാനറ ബാങ്കിന്റെ ഓഹരിയിലായിരിക്കും.

കാനറ ബാങ്ക് സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് ഓഹരി വിഭജനത്തെ കുറിച്ച് അറിയിച്ചത്. ഫെബ്രുവരി 26 ന് ചേരുന്ന ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഓഹരി വിഭജനത്തിന് തത്വത്തില്‍ അംഗീകാരം നേടുമെന്ന് ഫയലിംഗില്‍ അറിയിച്ചു.

ഓഹരി വിഭജന അനുപാതം അഥവാ സ്റ്റോക്ക് സ്പ്ലിറ്റ് റേഷ്യോ എന്തായിരിക്കുമെന്ന് വ്യക്തമല്ല.

2017 ഫെബ്രുവരി 20-ന് കാനറ ബാങ്ക് അവകാശ ഓഹരികളിറക്കിയിരുന്നു. 1,124 കോടി രൂപ സമാഹരിക്കാനാണ് അവകാശ ഓഹരികള്‍ ഇറക്കിയത്.

കോവിഡ്-19ന് ശേഷമുള്ള തിരിച്ചുവരവില്‍ കാനറ ബാങ്ക് ഓഹരികള്‍ നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 625 ശതമാനത്തോളം വരുന്ന റിട്ടേണ്‍ ഓഹരിയുടമകള്‍ക്ക് നല്‍കി.

ഇക്കാലയളവില്‍ 80 രൂപയില്‍ നിന്ന് ഓഹരി വില 580 രൂപയായി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓഹരി നിക്ഷേപകര്‍ക്കു സമ്മാനിച്ച മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നു കൂടിയാണു കാനറ ബാങ്ക് ഓഹരി. 270 രൂപയില്‍ നിന്ന് 580 രൂപയായിട്ടാണ് ഉയര്‍ന്നത്. 115 ശതമാനത്തിന്റെ വര്‍ധന.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍, ഓഹരി വില ഏകദേശം 325 രൂപയില്‍ നിന്ന് 580 രൂപയായി ഉയര്‍ന്നു. ഈ സമയത്ത് ഏകദേശം 75 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.ഫെബ്രുവരി 23 ന് എന്‍എസ്ഇയില്‍ കാനറ ബാങ്ക് ഓഹരി വ്യാപാരം ക്ലോസ് ചെയ്തത് 0.30 ശതമാനം ഇടിഞ്ഞ് 580.45 രൂപ എന്ന നിലയിലാണ്.

Tags:    

Similar News